ന്യൂഡൽഹി: ചികിത്സയ്ക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി വിദേശയാത്രയ്ക്ക് അനുമതി തേടി റോബർട്ട് വാദ്ര ശനിയാഴ്ച ദില്ലി കോടതിയിൽ ഹാജരായി. ഡിസംബർ ഒൻപത് മുതൽ രണ്ടാഴ്ച്ചത്തേക്ക് വിദേശ യാത്ര അനുവദിക്കണമെന്നാണ് വാദ്രയുടെ ആവശ്യം.സ്‌പെഷ്യൽ ജഡ്ജി അരവിന്ദ് കുമാർ ഡിസംബർ 9 നകം മറുപടി സമർപ്പിക്കാൻ ഇ.ഡിക്ക് നിർദേശം നൽകി. എന്നാൽ മറുപടി സമർപ്പിക്കാൻ ഏജൻസി സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് കോടതി വാദം കേൾക്കും. അതേസമയം യുകെയിലേക്ക് പോകാൻ അനുവദിച്ചാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കുമെന്ന് ഇഡി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വിദേശയാത്രയ്ക്ക് അനുമതി തേടി റോബർട്ട് വാദ്ര ഡൽഹി കോടതിയിൽ ഹാജരായി - റോബർട്ട് വാദ്ര ഡൽഹി കോടതിയിൽ ഹാജരായി
ഡിസംബർ ഒൻപത് മുതൽ രണ്ടാഴ്ച്ചത്തേക്ക് വിദേശ യാത്ര അനുവദിക്കണമെന്നാണ് വാദ്രയുടെ ആവിശ്യം
വിദേശയാത്രയ്ക്ക് അനുമതി തേടി റോബർട്ട് വാദ്ര ഡൽഹി കോടതിയിൽ ഹാജരായി
ലണ്ടനില്‍ 19 ലക്ഷം പൗണ്ട് മുടക്കി വസ്തു വാങ്ങിയതുമായി ബന്ധപ്പട്ടാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റോബർട്ട് വാദ്രയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ഡൽഹി പാട്യാല കോടതി വാദ്രയ്ക്കു മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.