കേരളം

kerala

ETV Bharat / bharat

കള്ളപ്പണം വെളുപ്പിക്കല്‍: റോബര്‍ട്ട് വാദ്രയെ ഇന്ന് ചോദ്യം ചെയ്യും

വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം വെളുപ്പിച്ച് വാദ്ര ലണ്ടനിൽ വസ്തുവകകൾ വാങ്ങിയെന്നാണ് കേസ്. ഇയാളുടെ അടുത്ത സഹായി മനോജ് അറോറയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

ഫയല്‍ ചിത്രം

By

Published : Feb 6, 2019, 10:59 AM IST

Updated : Feb 6, 2019, 12:26 PM IST


സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ റോബര്‍ട്ട് വാദ്ര ഇന്ന് എൻഫോഴ്സ്മെന്‍റിന് മുമ്പില്‍ ഹാജരായേക്കും. വാദ്രയ്ക്ക് ഫെബ്രുവരി 16 വരെ ഡല്‍ഹി ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ചോദ്യം ചെയ്യലിനായി ഫെബ്രുവരി ആറിന് എൻഫോഴ്സ്മെന്‍റിന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ലണ്ടനില്‍ വസ്തു വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് വാദ്രയ്ക്ക് കോടതി ജാമ്യം നല്‍കിയത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് റോബര്‍ട്ട് വാദ്ര കോടതിയില്‍ ഉറപ്പ്നല്‍കിയിരുന്നു. വാദ്ര ലണ്ടനിൽ കൂടുതൽ വസ്തുക്കൾ വാങ്ങിയതിന്‍റെ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിന്‍റെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനാണ് നേരിട്ടു ഹാജരാകാൻ നിർദേശിച്ചതെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കള്ളപ്പണം തടയല്‍ നിയമ പ്രകാരം വാദ്രയുടെ മൊഴി രേഖപ്പെടുത്തും.

Last Updated : Feb 6, 2019, 12:26 PM IST

ABOUT THE AUTHOR

...view details