കേരളം

kerala

ETV Bharat / bharat

രാഷ്ട്രീയ പ്രവേശന സൂചന നൽകി റോബർട്ട് വദ്ര

തന്‍റെ മേലുളള അരോപണങ്ങള്‍ അവസാനിച്ചു കഴിഞ്ഞാൽ ജന സേവനമെന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നെന്ന് റോബര്‍ട്ട് വദ്ര.

റോബർട്ട് വദ്ര

By

Published : Feb 24, 2019, 12:13 PM IST

പ്രിയങ്കഗാന്ധിക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്ക് വരുമെന്ന സൂചന നൽകി ഭർത്താവ് റോബർട്ട് വദ്രയും.ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വദ്ര സൂചന നൽകിയത്.വർഷങ്ങളായുളള അനുഭവങ്ങളും പാഠങ്ങളും പാഴാകാതെ നന്നായി ഉപയോഗിക്കപ്പെടണം. തന്‍റെ മേലുളള അരോപണങ്ങള്‍ അവസാനിച്ച്കഴിഞ്ഞാൽ ജന സേവനമെന്ന ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നെന്ന് റോബര്‍ട്ട് വദ്ര ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേഉത്തർപ്രദേശിൽ ജനങ്ങള്‍ക്കായി കൂടുതൽ കാര്യങ്ങള്‍ ചെയ്ത് തന്നാലാവുന്ന വിധം ചെറിയ മാറ്റങ്ങള്‍ ഉണ്ടാക്കണമെന്ന് തോന്നിയിട്ടുണ്ട്. എന്നെ അറിഞ്ഞതു മുതൽ ഇവിടുത്തെ ജനങ്ങളില്‍ നിന്ന് സ്നേഹവും വാത്സല്യവും ബഹുമാനവുമാണ് ലഭിക്കുന്നതെന്നും വദ്ര കൂട്ടിച്ചേര്‍ത്തു.

നിലവിൽ തനിക്ക് നേര നടക്കുന്ന അന്വേഷണത്തെക്കുറിച്ചും പോസ്റ്റിൽ പരാമർശമുണ്ട്. ദശാബ്ദങ്ങളായി വ്യത്യസ്ഥ സർക്കാരുകള്‍ തന്‍റെ പിന്നാലെയാണ്. രാജ്യത്തെ പ്രധാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ എന്‍റെ പേര് ഉപയോഗിക്കുന്നു. ഇത് പതിയെ ജനങ്ങള്‍ മനസിലാക്കിയിരിക്കുന്നു. അവർക്കറിയാം തന്‍റെ മേലുളള ആരോപണങ്ങളിൽ കഴമ്പില്ലെന്നും വദ്ര പോസ്റ്റില്‍ പറയുന്നു.

വിവിധ സംഘടനകളിൽ ചേർന്നുളള സാമൂഹ്യ പ്രവർത്തനത്തെക്കുറിച്ചും പോസ്റ്റിൽ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുളള ഫോട്ടോകളും ഫെയ്സ്ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. അടുത്തിടെയാണ് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയായി ഭാര്യ പ്രിയങ്കഗാന്ധി സ്ഥാനം ഏറ്റെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്‍റെ ചുമതലയും പ്രിയങ്കയ്ക്ക് നല്‍കിയിരുന്നു.കള്ളപ്പണം വെളുപ്പിക്കൽ, ഭൂമി കുംഭകോണം തുടങ്ങിയ കേസുകളിൽ എൻഫോഴ്സ്മെന്‍റിന്‍റെ അന്വേഷണം നേരിടുകയാണ് റോബര്‍ട്ട്വദ്ര

ABOUT THE AUTHOR

...view details