കേരളം

kerala

ETV Bharat / bharat

റോബർട്ട് വദ്രയെ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും - റോബർട്ട് വദ്ര

റോബർട്ട് വദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.

റോബർട്ട് വദ്ര

By

Published : May 30, 2019, 10:13 AM IST

ന്യുഡൽഹി: വിവാദ ഭൂമി ഇടപാട് കേസില്‍ റോബര്‍ട്ട് വദ്രയെ ഇന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. വദ്രയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യവുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. റോബർട്ട് വദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡി അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയോടെയാണ് വദ്രയ്ക്ക് നൽകിയിരിക്കുന്ന മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഇഡി വീണ്ടും ഹൈകോടതിയെ അറിയിച്ചത്. ഇതെ തുടർന്ന് മറുപടി ആവശ്യപ്പെട്ടുകൊണ്ട് ഹൈകോടതി റോബർട്ട് വദ്രയ്ക്ക് നോട്ടീസ് അയച്ചിരുന്നു.

ABOUT THE AUTHOR

...view details