കേരളം

kerala

ETV Bharat / bharat

റോബര്‍ട്ട് വാദ്രയ്ക്ക് വിദേശത്ത് പോവാന്‍ അനുമതി

ബിസിനസ് ആവശ്യങ്ങള്‍ക്കായി സ്പെയിനിലെ ബാര്‍സലോണ സന്ദര്‍ശിക്കാനാണ് റോബര്‍ട്ട് വാദ്രയ്ക്ക് അനുമതി ലഭിച്ചത്.

റോബര്‍ട്ട് വാദ്രയ്ക്ക് വിദേശത്ത് പോവാന്‍ അനുമതി

By

Published : Sep 13, 2019, 6:28 PM IST

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആരോപണ വിധേയനായ റോബര്‍ട്ട് വാദ്രയ്ക്ക് വിദേശത്ത് പോകാന്‍ ഡല്‍ഹി കോടതി അനുവാദം നല്‍കി. ബിസിനസ് ആവശ്യങ്ങള്‍ക്കായി സ്പെയിനിലെ ബാര്‍സലോണയിലേക്കാണ് റോബര്‍ട്ട് വാദ്രയ്ക്ക് സന്ദര്‍ശനാനുമതി ലഭിച്ചത്. സെപ്‌റ്റംബര്‍ 21 മുതല്‍ ഒക്‌ടോബര്‍ എട്ടുവരെയാണ് അനുമതി നല്‍കിയത്.

റോബര്‍ട്ട് വാദ്രയ്ക്ക് സന്ദര്‍ശനാനുമതി നല്‍കുന്നത് കേസിനെ പ്രകടമായി ബാധിക്കുമെന്നും തെളിവു നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും ഇതു കാരണമാകുമെന്നും എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ലണ്ടന്‍ ആസ്‌ഥാനമാക്കിയുള്ള വസ്‌തുവാങ്ങല്‍ ഇടപാടുമായി ബന്ധപ്പെട്ട് നിരവധി തവണയാണ് ഇഡി റോബര്‍ട്ട് വാദ്രയെ ചോദ്യം ചെയ്‌തത്. അന്വേഷണ ഉദ്യോഗസ്‌ഥരുടെ കണ്ടെത്തലില്‍ 12 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള ആസ്‌തികളാണ് ലണ്ടനില്‍ റോബര്‍ട്ട് വാദ്ര നേരിട്ടോ അല്ലാതെയോ സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് വില്ലകളും, ആഡംബര വസതികളും ഇതില്‍ ഉള്‍പ്പെടുന്നു. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2005 മുതല്‍ 2010 വരെയാണ് ഇവ വാങ്ങിയിരിക്കുന്നത്. കൂടാതെ ഹരിയാനയിലെയും രാജസ്‌ഥാനിലെയും ഭൂമിയിടപാടുമായി ബന്ധപ്പെട്ടും റോബര്‍ട്ട് വാദ്ര ആരോപണനിഴലിലാണ്.

ABOUT THE AUTHOR

...view details