ദേശീയ വിദ്യാഭ്യാസ നയം 2020; മർഗരേഖ തയ്യാറെന്ന് കേന്ദ്രം - ദേശീയ വിദ്യാഭ്യാസ നയം മർഗരേഖ
പുതിയ വിദ്യാഭ്യാസ നയം ഇന്ത്യയിലെ ബഹുഭാഷകളെ ശക്തിപ്പെടുത്തുമെന്നും വിദ്യാഭ്യാസത്തെ വ്യവസായവൽക്കരിക്കുന്നതല്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ
ന്യൂഡൽഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക നയങ്ങൾക്ക് ദിശാബോധം നൽകുന്നതാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് സ്‌കൂൾ - ഉന്നത വിദ്യാഭ്യാസം നടപ്പാക്കാനുള്ള മാർഗരേഖ ഇതിനോടകം സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. കാര്യ നിർവഹണത്തിന്‍റെ ആദ്യ ഘട്ടത്തിൽ എല്ലാ സംസ്ഥാന സർക്കാരുകൾക്കും നിർദേശങ്ങൾ നൽകുന്നതാണ്. 300 കാര്യങ്ങളടങ്ങുന്ന നിർദേശങ്ങൾ ഒരാഴ്‌ചക്കുള്ളിലാണ് നൽകുക. പുതിയ വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയിലെ ബഹുഭാഷകളെ ശക്തിപ്പെടുത്തുമെന്നും വിദ്യാഭ്യാസത്തെ വ്യവസായവൽക്കരിക്കില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. "ഉന്നതവിദ്യാഭ്യാസത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പങ്ക്" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് മന്ത്രി രമേശ് പൊഖ്രിയാലിന്‍റെ പരാമർശം. വിദ്യാഭ്യാസ മന്ത്രിമാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.