കേരളം

kerala

ETV Bharat / bharat

വാഹനാപകടത്തിൽ കാറിന് തീപിടിച്ച് നാല് പേർ മരിച്ചു

കടപ്പയിൽ നിന്ന് രക്ത ചന്ദനവുമായി വന്ന വാഹനം കാറും ഡീസൽ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Four people were burnt  road accident in Kadapa  Larry two cars collided  അമരാവതി:  കടപ്പ വിമാനത്താവളത്തിന് സമീപമുണ്ടായ വാഹനാപകടം  രക്ത ചന്ദനവുമായി വന്ന വാഹനം  മൃതദേഹങ്ങൾ
വാഹനാപകടത്തിൽ കാറിന് തീപിടിച്ച് നാല് പേർ മരിച്ചു

By

Published : Nov 2, 2020, 9:02 AM IST

അമരാവതി:ആന്ധ്രാപ്രദേശിലെ കടപ്പ വിമാനത്താവളത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ കാറിന് തീപിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽപെട്ട മറ്റൊരു കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ റിംസ് ആശുപത്രിയിലേക്ക് മാറ്റി. കടപ്പയിൽ നിന്ന് രക്ത ചന്ദനവുമായി വന്ന വാഹനം കാറും ഡീസൽ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതാണ് തീപിടുത്തമുണ്ടാകാൻ കാരണം. രണ്ട് കാറുകളും ഒരു ലോറിയും പൂർണമായും കത്തി നശിച്ചു. സ്കോർപിയോ വാഹനം തമിഴ്‌നാട്ടിൽ നിന്ന് വന്നതാണെന്ന് റിപ്പോർട്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിയതായി പൊലീസ് പറഞ്ഞു.

വാഹനാപകടത്തിൽ കാറിന് തീപിടിച്ച് നാല് പേർ മരിച്ചു

ABOUT THE AUTHOR

...view details