കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു; 20പേർക്ക് പരിക്ക് - Pune -Bengaluru highway

മുംബൈയിൽ നിന്നും കർണാടകയിലേക്ക് പോകുകയായിരുന്ന ബസ് എതിരെ വന്ന ട്രക്കിലേക്ക് ഇടിക്കുകയായിരുന്നു.

മഹാരാഷ്ട്രയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു; 20പേർക്ക് പരിക്ക്

By

Published : Sep 12, 2019, 1:25 PM IST

മുംബൈ: മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. 20പേർക്ക് പരിക്ക് . വ്യാഴാഴ്ച്ച പുലർച്ചെ മുംബൈ-ബെംഗളുരു ദേശിയപാതയിലാണ് അപകടം നടന്നത്. മുംബൈയിൽ നിന്നും കർണാടകയിലേക്ക് പോകുകയായിരുന്ന ബസ് എതിരെ വന്ന ട്രക്കിലേക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മഹാരാഷ്ട്രയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു; 20പേർക്ക് പരിക്ക്

ABOUT THE AUTHOR

...view details