ഹരിയാനയില്‍ വാഹനാപകടം; ആറ് യുവാക്കൾ മരിച്ചു - ഹരിദ്വാർ
ഹരിദ്വാറിൽ നിന്ന് കൈതാൽ ജില്ലയിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.
ഹരിയാനയിലെ പുന്ദ്രിയിലുണ്ടായ അപകടത്തിൽ ആറ് യുവാക്കൾ മരിച്ചു
ചണ്ഡിഗഡ്: ഹരിയാനയിലെ കൈതാൽ ജില്ലയിലുണ്ടായ റോഡ് അപകടത്തിൽ ആറ് യുവാക്കൾ മരിച്ചു. കൈതാൽ ജില്ലയിലെ പുന്ദ്രി-ധന്ദ് റോഡിലായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച എസ്‌യുവി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. ഹരിദ്വാറിൽ നിന്ന് കൈതാൽ ജില്ലയിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. പോസ്‌റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ഡ്രൈവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.