കേരളം

kerala

ETV Bharat / bharat

ആന്ധ്രാപ്രദേശില്‍ വാഹനാപകടം; നാല് കര്‍ണാടക സ്വദേശികൾ മരിച്ചു - Road accident in andhra pradesh

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്

വാഹനാപകടം  ലോറിയും കാറും കൂട്ടിയിടിച്ചു  കര്‍ണാടക സ്വദേശികൾ മരിച്ചു  ആന്ധ്രാപ്രദേശില്‍ വാഹനാപകടം  Road accident in andhra pradesh  four karnataka persons died
വാഹനാപകടം

By

Published : Dec 12, 2019, 12:44 PM IST

അമരാവതി:ആന്ധ്രാപ്രദേശില്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് കര്‍ണാടക സ്വദേശികൾ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ രണ്ട് പേര്‍ മരിച്ചു. കര്‍ണാടകയിലെ ബെല്ലാരി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ശ്രീശൈലം സന്ദർശിച്ച ശേഷം തിരുമലയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കോത്തപ്പള്ളിയില്‍ വച്ച് എതിരെ വന്ന ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ABOUT THE AUTHOR

...view details