കേരളം

kerala

ETV Bharat / bharat

അമിത് ഷായുടെ വെർച്വൽ റാലിയോട് എതിർപ്പ്: പ്രതികരണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് - അമിത് ഷായുടെ വെർച്വൽ റാലി

സാധാരണക്കാരുടെ പേരില്‍ രാഷ്ട്രീയം കളിക്കാനാണ് ആര്‍ജെഡി ശ്രമിക്കുന്നതെന്നും ഗിരിരാജ് സിങ് പറഞ്ഞു.

rjd
rjd

By

Published : Jun 7, 2020, 5:50 PM IST

ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തുന്ന വെര്‍ച്വല്‍ റാലിയെ എതിര്‍ക്കാനുള്ള ആര്‍ജെഡിയുടെ തീരുമാനത്തില്‍ അപലപിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. സാധാരണക്കാരുടെ പേരില്‍ രാഷ്ട്രീയം കളിക്കാനാണ് ആര്‍ജെഡി ശ്രമിക്കുന്നതെന്നും ഗിരിരാജ് സിങ് പറഞ്ഞു. അമിത് ഷായുടെ വെര്‍ച്വല്‍ റാലിയില്‍ എല്ലാവരും അഭിമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിവരിക്കാനാണ് അമിത് ഷാ ഇന്ന് വെര്‍ച്വല്‍ റാലി സംഘടിപ്പിക്കുന്നത്. അതിഥി തൊഴിലാളികള്‍ സ്വന്തം നാടുകളില്‍ എത്തിച്ചേരാന്‍ ദുരിതമനുഭവിക്കുന്ന ഈ അവസ്ഥയില്‍ അമിത് ഷാ നടത്തുന്ന റാലി രാഷ്ട്രീയ നേട്ടം മാത്രം മുന്നില്‍ കണ്ടുള്ളതാണെന്ന് പറഞ്ഞ് നിരവധി രാഷ്ട്രീയ നേതാക്കള്‍ വെര്‍ച്വല്‍ റാലിയെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details