ന്യൂനപക്ഷ ജനസംഖ്യവര്‍ധനവിനെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് - ജനസംഖ്യനിയന്ത്രണം അനിവാര്യമെന്നും കേന്ദ്രമന്ത്രി
ജനസംഖ്യ വര്‍ധനവ് ക്യാൻസര്‍ പോലെയെന്നും ചികിത്സിക്കണമെന്നും കേന്ദ്രമന്ത്രി ന്യൂനപക്ഷ ജനസംഖ്യവര്‍ധനവ് സാമുഹിക ഐക്യം വഷളാക്കിയെന്നും കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകൾക്കിടയിലെ പ്രത്യുൽപാദന നിരക്ക് ഭൂരിപക്ഷത്തിനേക്കാള്‍ കൂടുതലാണെന്നും ഇത് സാമൂഹിക ഐക്യം വഷളാക്കിയെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ജനസംഖ്യാ നിയന്ത്രണത്തെകുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ജനസംഖ്യാ വര്‍ധനവ് രണ്ടാംഘട്ടത്തിലെത്തിയ ക്യാൻസര്‍ പോലെയാണ്. വിവിധ ഏജൻസികളുടെ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യാ വര്‍ധനവ് 130 കോടിയില്‍ നിന്ന് 150 കോടിയിലെത്തിയിട്ടുണ്ട്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ 'ക്യാൻസറിന്‍റെ നാലാം ഘട്ടത്തിലെത്തുമെന്നും' പിന്നീട് ചികിത്സിക്കാൻ കഴിയില്ലെന്നും ഗിരിരാജ് സിങ് കൂട്ടിച്ചേര്‍ത്തു. ജനസംഖ്യ നിയന്ത്രണ വിഷയങ്ങള്‍ ചര്‍ച്ചയില്‍ വരുമ്പോള്‍ മതവും വരുന്നുണ്ട്. ജനസംഖ്യ നിയന്ത്രണ ബില്‍ വന്നാല്‍ മതവുമായി ബന്ധപ്പെടുത്തരുത്. ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കാൻ കര്‍ശന നിയമനിര്‍മാണം വേണമെന്നും അദ്ദേഹം പറഞ്ഞു.