ഗുഹയിൽ താമസിച്ചിരുന്ന വിദേശ പൗരന്മാരെ കണ്ടെത്തി പൊലീസ് - ഡെറാഡൂൺ
ലോക്ക് ഡൗൺ കാലത്ത് ഗുഹയിൽ താമസിച്ചിരുന്ന ഇവരെ പൊലീസ് കണ്ടെത്തി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
ഡെറാഡൂൺ: പണമില്ലെന്ന കാരണത്താൽ ഗുഹയിൽ താമസിച്ചിരുന്ന അഞ്ച് വിദേശികളെ ലക്ഷ്മൺ ജുല പൊലീസ് കണ്ടെത്തി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വിദേശത്ത് നിന്നും എത്തിയ ഇവർ ലോക്ക് ഡൗണിന് മുമ്പ് ഹോട്ടലിലാണ് താമസിച്ചിരുന്നത്. പിന്നീട് പണമില്ലാത്തതിനെ തുടർന്നാണ് നീലകാന്ത് ക്ഷേത്ര റോഡിൽ സ്ഥിതിചെയ്യുന്ന ഗുഹയിൽ താമസം തുടങ്ങിയത്. കൊവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും 14 ദിവസത്തേക്ക് ഇവരെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. തുർക്കി, ഉക്രെയ്ൻ, യുഎസ്എ, ഫ്രാൻസ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ എത്തിയിരിക്കുന്നത്. ഡിസംബറിലാണ് ഇവർ ഇന്ത്യയിലെത്തിയത്.