കേരളം

kerala

ETV Bharat / bharat

സിബിഐയുടെ ഉയർച്ചയും തകർച്ചയും - ന്യൂഡൽഹി

ചന്ദ്രകലാ ചൗധരി എഴുതി ലേഖനം

Rise and fall of CBI  CBI  സുശാന്ത് സിങ് രജ്‌പുത്ത്  2ജി കേസ്  ന്യൂഡൽഹി  CBI cases
പ്രധാന കുറ്റകൃത്യ അന്വേഷണ ഏജൻസിയായ സിബിഐയുടെ ഉയർച്ചയും തകർച്ചയും

By

Published : Sep 2, 2020, 8:07 PM IST

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചു. അതിനുശേഷം സിബിഐ പ്രധാനമായും വാർത്തകളിൽ ഇടം നേടി. ഇന്ത്യൻ സമൂഹം ഈ സംഘടനയെ സ്നേഹിച്ചിട്ടും വെറുത്തിട്ടുമുണ്ട്.

അന്വേഷണ ഏജൻസിയെന്ന നിലയിൽ നിഷ്‌പക്ഷമായും വസ്‌തുനിഷ്‌ഠമായും പ്രവർത്തിക്കുന്നതിൽ സിബിഐ പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന സങ്കീർണമായ കേസുകൾ സിബിഐക്ക് കൈമാറണമെന്ന ആവശ്യവും എല്ലായ്പ്പോഴും ഉയർന്നുവരുന്നു. മുൻ സിബിഐ ജോയിന്‍റ് ഡയറക്ടർ എൻ‌കെ സിങിന്‍റെ കാഴ്‌ചപ്പാടില്‍ സി‌ബി‌ഐയിൽ വളരെയധികം മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

“ഞാൻ പത്ത് വർഷം സി‌ബി‌ഐയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്നത്തെ ഒരു സ്ഥാപനവും മുമ്പുണ്ടായിരുന്നത് പോലെയല്ല. അത് പോലെ തന്നെ സി‌ബി‌ഐയും പുരോഗമിച്ചിട്ടുണ്ട്. സി‌ബി‌ഐയിൽ വളരെയധികം ആത്മവിശ്വാസമുണ്ട്. ചില സമയങ്ങളിൽ അത് നല്ല ജോലി ചെയ്യുന്നതിൽ പരാജയപ്പെടുകയും ചില സമയങ്ങളിൽ നല്ല ജോലികൾക്കുള്ള ക്രെഡിറ്റുകൾ ലഭിക്കുകയും ചെയ്‌തിട്ടുണ്ട്. സെന്‍റ് കിറ്റ്സ് വ്യാജ കേസ് അടക്കമുള്ള നിരവധി അഴിമതി കേസുകൾ തുടങ്ങിയ എല്ലാത്തരം കേസുകളും ഞാൻ കൈകാര്യം ചെയ്‌തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധിയെ ഒക്ടോബർ രണ്ടിനാണ് ഈ മുൻ സിബിഐ ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്‌തത്.

"ഏതെങ്കിലും കേസുകൾ ഏറ്റെടുക്കുന്നതിന് മുമ്പ് നിലവിലില്ലാത്ത സർക്കാരിൽ നിന്ന് സിബിഐ ക്ലിയറൻസ് എടുക്കേണ്ടതുണ്ട്; ഇത് സിബിഐയുടെ സ്വതന്ത്ര സ്വയംഭരണത്തിന് നിഴൽ വീഴ്ത്തിയിട്ടുണ്ട്. എന്നിട്ടും ആളുകൾക്ക് സിബിഐയിൽ വിശ്വാസമുണ്ട്".

സിബിഐയുടെ പ്രവർത്തന സംവിധാനത്തിൽ എന്തെങ്കിലും രാഷ്ട്രീയ ഇടപെടൽ ഒരിക്കലും അഭികാമ്യമല്ല. സിബിഐയുടെ മേൽനോട്ടം വഹിക്കാനും സഹായങ്ങളും സാമ്പത്തിക സഹായങ്ങളും നൽകാനും സർക്കാരിന് അധികാരമുണ്ടെങ്കിലും അടുത്തിടെ വരുത്തിയ മാറ്റങ്ങൾ രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് അനുകൂലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതി മുതൽ കൊലപാതകം വരെ, ഇന്ത്യയിലെ ജനങ്ങൾക്കായി അന്വേഷിക്കാനുള്ള ഒരു ഏജൻസിയാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. ഇന്ത്യയിൽ എന്തെങ്കിലും പ്രാധാന്യമുള്ള ഒരു കേസ് ഉണ്ടാകുമ്പോഴെല്ലാം, സിബിഐ അന്വേഷണത്തിന് വേണ്ടി മുറവിളി ഉണ്ടാകുന്നു. രാഷ്ട്രീയക്കാരോ വൻകിട ബിസിനസുകാരോ ഉള്‍പ്പെട്ട കുപ്രസിദ്ധമായ ബലാത്സംഗ കേസുകളോ ബാങ്ക് തട്ടിപ്പ് കേസുകളോ എന്തും ആകട്ടെ, സിബിഐക്ക് അന്വേഷണ ചുമതല ലഭിക്കാറുണ്ട്.

സിബിഐ കൈകാര്യം ചെയ്‌ത ചില പ്രമാദപരമായ കേസുകൾ:

സ്റ്റെർലിങ് ബയോടെക് അഴിമതി

കുപ്രസിദ്ധമായ സ്റ്റെർലിങ് ബയോടെക് കുംഭകോണത്തില്‍ വഡോദര ആസ്ഥാനമായുള്ള സ്റ്റെർലിങ് ബയോടെക് ഡയറക്ടർമാരായ ചേതൻ സന്ധേശരയും സഹോദരൻ സന്ധേശരയും അര ഡസൻ ബാങ്കുകളില്‍ നിന്നായി 5,700 കോടി രൂപ വഞ്ചിച്ചുവെന്ന് ആരോപിച്ച കേസില്‍ സിബിഐ ഏതാനും ഡയറികൾ കണ്ടെത്തി.

വിജയ് മല്യ കേസ്

ഇന്ത്യൻ ബിസിനസുകാരനും മദ്യവിൽപനക്കാരനുമായ വിജയ് മല്യയുടെ ബാങ്ക് തട്ടിപ്പ് കേസാണ് സിബിഐ കൈകാര്യം ചെയ്‌ത ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കേസുകളിൽ ഒന്ന്. 9,000 കോടി രൂപ നിരവധി ബാങ്കുകളില്‍ നിന്നായി വഞ്ചിച്ചെന്നാരോപിച്ച കേസില്‍ മല്യ 2016ൽ യുകെയിലേക്ക് രക്ഷപ്പെട്ടു.

ചോപ്പർ കുംഭകോണം

സിബിഐ കൈകാര്യം ചെയ്‌ത മറ്റൊരു തന്ത്രപ്രധാനമായ കേസ് 3,600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ് ലാൻഡ് ചോപ്പർ കുംഭകോണം ആയിരുന്നു. ഇറ്റാലിയൻ പ്രതിരോധ നിർമാണ ഭീമനായ ഫിൻമെക്കാനിക്ക നിർമിച്ച 12 അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്ററുകൾ വാങ്ങാൻ ഇന്ത്യ സമ്മതിച്ചതിനെ തുടർന്ന് ഇടനിലക്കാരും ഇന്ത്യയിലെ രാഷ്ട്രീയക്കാരും കൈക്കൂലി വാങ്ങിയതായി സി‌ബി‌ഐ കണ്ടെത്തിയിരുന്നു.

ശാരദ ചിറ്റ് ഫണ്ട് അഴിമതി

2013ൽ ശ്രദ്ധേയമായ ശാരദ ചിറ്റ് ഫണ്ട് കുംഭകോണം സിബിഐ പരിശോധിച്ച മറ്റൊരു കേസാണ്. 200 സ്വകാര്യ നിക്ഷേപകര്‍ ഉൾപ്പെടുന്ന കമ്പനിയായ ശാരദ ഗ്രൂപ്പ് സാമ്പത്തിക തട്ടിപ്പ് നടത്തി ഒരു ദശലക്ഷത്തിലധികം നിക്ഷേപകരെ വഞ്ചിച്ചുവെന്ന് ആരോപിക്കപ്പെട്ടു. തട്ടിപ്പില്‍ പങ്കുണ്ടെന്നാരോപിച്ച് മുൻ ധനമന്ത്രി പി ചിദംബരത്തിന്‍റെ ഭാര്യ നളിനിയെ സിബിഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.

സിബിഐയുടെ പരാജയങ്ങൾ

2ജി സ്പെക്ട്രം അഴിമതി കേസുകൾ മുതൽ പ്രമാദമായ ആരുഷി കൊലപാതക കേസ് പോലുള്ള ക്രിമിനൽ കേസുകളില്‍ സിബിഐ നടത്തിയ അന്വേഷണം വിചാരണ കോടതികളിൽ നിന്നും ഹൈക്കോടതികളിൽ നിന്നും മാത്രമല്ല സുപ്രീം കോടതിയിൽ നിന്നും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. യുപി‌എയുടെ നേതൃത്വത്തിലുള്ള ഗവൺമെന്‍റിന്‍റെ കാലത്തെ വളരെ പ്രസിദ്ധമായ 2 ജി സ്പെക്ട്രം കേസുകൾ നാല് വ്യത്യസ്‌ത കാര്യങ്ങളിൽ സി‌ബി‌ഐ ചാർജ് ഷീറ്റുകൾ ഫയൽ ചെയ്യുന്നതിലേക്ക് നയിച്ചു. കൂടാതെ ലക്ഷക്കണക്കിന് പേജുകളിലായി രേഖകൾ സഹിതം ഏജൻസിക്ക് ഒരു കുറ്റം പോലും ഉറപ്പാക്കാൻ കഴിഞ്ഞില്ല.

ഈ വർഷം മാർച്ചിൽ ഒരു വാർത്താ ഏജൻസി പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് 2015 ജനുവരി ഒന്നിനും 2020 ഫെബ്രുവരി 29നും ഇടയിൽ 4,300 പതിവ് കേസുകളും 685 പ്രാഥമിക അന്വേഷണങ്ങളും ഉൾപ്പെടെ 4,985 കേസുകൾ സിബിഐ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സർക്കാർ രേഖ പ്രകാരം ഈ കാലയളവിൽ സിബിഐ 4,717 കേസുകൾ അന്വേഷിച്ചു. 2015 ജനുവരി ഒന്ന് മുതൽ 2020 ഫെബ്രുവരി 29 വരെ 3,700 കേസുകളിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം സിബിഐയുടെ ശിക്ഷാ നിരക്ക് 65-70 ശതമാനം ആണ്. ഇത് ലോകത്തിലെ ഏറ്റവും മികച്ച അന്വേഷണ ഏജൻസികളുമായി താരതമ്യപ്പെടുത്താമെങ്കിലും സിബിഐക്കു ആത്മഹത്യ കേസുകൾ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം കുറവാണ്.

സി‌ബി‌ഐ ഇതുവരെ നിരവധി ആത്മഹത്യ കേസുകൾ അന്വേഷിച്ചുവെങ്കിലും അവയിലൊന്നിലും സിബിഐക്ക് മരണപ്പെട്ടയാളെ ആത്മഹത്യയിലേക്ക് നയിച്ച വസ്‌തുത തെളിയിക്കാൻ കഴിഞ്ഞില്ല. ഉദാഹരണത്തിന് സുശാന്തിന് പുറമെ ബോളിവുഡ് നടി ജിയ ഖാന്‍റെ മരണത്തെക്കുറിച്ചും ഏജൻസി അന്വേഷിക്കുന്നുണ്ട്. ജിയ ആത്മഹത്യ കേസില്‍ ആത്മഹത്യയിലേക്ക് സഹായിച്ചതിന് സൂരജ് പഞ്ചോളി ആരോപിക്കപ്പെട്ടിരുന്നു. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും 2017 മുതൽ വിചാരണയിൽ കാര്യമായൊന്നും നീങ്ങിയിട്ടില്ല.

ABOUT THE AUTHOR

...view details