ഇന്‍റർനെറ്റ് മൗലികാവകാശമാണെന്ന ധാരണ തിരുത്തണം; രവിശങ്കർ പ്രസാദ് - രവിശങ്കർ പ്രസാദ്
ഇന്‍റർനെറ്റ് പോലെ തന്നെ രാജ്യത്തിന്‍റെ സുരക്ഷയും ഒരുപോലെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: ഇന്‍റർനെറ്റ് മൗലികാവകാശമാണെന്ന ധാരണ തിരുത്തണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. രാജ്യസഭയിൽ ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്‍റർനെറ്റ് പോലെ തന്നെ രാജ്യത്തിന്‍റെ സുരക്ഷയും ഒരുപോലെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍റർനെറ്റിലൂടെ ആശയവിനിമയം നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യ ത്തിന്‍റെ ഭാഗമാണ്.
"ഇന്‍റർനെറ്റ് അവകാശം ഒരു മൗലികാവകാശമാണെന്ന് ഒരു അഭിഭാഷകനും വാദിച്ചിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ തിരുത്തേണ്ടതുണ്ട്. ഇന്‍റർനെറ്റ് ആശയവിനിമയത്തിന്‍റെ ഭാഗമാണെന്നും ഇത് ആവിഷ്കാര സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്‍റെ പരിധിയിൽ വരുന്നതെന്നുമാണ് സുപ്രീം കോടതി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.