ബെഗളൂരു:ചന്ദ്രയാന്‍ 2 ദൗത്യത്തിന്‍റെ ഭാഗമായ ഓര്‍ബിറ്റര്‍ ഒരു വര്‍ഷത്തിനു പകരം ഏഴ് വര്‍ഷത്തോളം പ്രവര്‍ത്തിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ഏഴ് വര്‍ഷവും ഇത് ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും. ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കുവാന്‍ ശ്രമിക്കുന്നുവെന്ന് ഇസ്രോ ചെയര്‍മാന്‍ കെ. ശിവന്‍.
'ചന്ദ്രയാന്‍ 2; ഓര്‍ബിറ്റര്‍ ഏഴ് വര്‍ഷത്തോളം ചന്ദ്രനെ ഭ്രമണം ചെയ്യും': ഇസ്രോ ചെയര്‍മാന്‍ കെ. ശിവന്‍ - കെ.ശിവന്‍
14 ദിവസങ്ങള്‍ക്കൂടി ശ്രമം തുടരും. നിലവില്‍ ചന്ദ്രയാന്‍ ദൗത്യം 95 ശതമാനം വിജയമാണെന്നും ഇസ്രോ ചെയര്‍മാന്‍ കെ.ശിവന്‍
ചന്ദ്രയാന്‍ ദൗത്യത്തിനിടെ നഷ്‌ടമായ ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ വരുന്ന 14 ദിവസങ്ങള്‍ക്കൂടി ശ്രമം തുടരും. അതേസമയം ഓര്‍ബിറ്ററിന്‍റെ പ്രവര്‍ത്തനം പ്രതീക്ഷിച്ചതിലും മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷത്തെ കാലാവധിയുള്ള ഓര്‍ബിറ്റര്‍ ചന്ദ്രന്‍റെ വിവിധ ചിത്രങ്ങള്‍ എടുത്തയക്കും എന്നതാണ് പ്രധാനം.
ലാന്‍ഡറിന്‍റെ ചിത്രങ്ങളും ഓര്‍ബിറ്റര്‍ എടുക്കും. ലാന്‍ഡറിന്‍റെ നിലവിലെ അവസ്ഥ മനസിലാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ചന്ദ്രന്‍റെ ഒരു പ്രദേശം മാത്രമല്ല, ഭൂഗോളവും ഉപരിതലവും ചന്ദ്രന്‍റെ ഉപ ഉപരിതലവും സംയോജിപ്പിച്ച് ഒരൊറ്റ ദൗത്യത്തില്‍ പഠിക്കാന്‍ ലക്ഷ്യമിട്ടുള്ള സവിശേഷമായ ഒരു ദൗത്യമാണ് പൂര്‍ത്തികരിക്കാന്‍ ശ്രമിച്ചത്. ഓര്‍ബിറ്റര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ധ്രുവപ്രദേശങ്ങളിലെ ധാതുക്കളുടെയും ജല തന്മാത്രകളുടെയും പരിണാമത്തെയും മാപ്പിംഗിനെയും കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഇത് ഉപകാരപ്പെടും. മിഷന്‍റെ ഓരോ ഘട്ടത്തിനും വിജയ മാനദണ്ഡം നിര്‍വചിക്കപ്പെട്ടിട്ടുണ്ട്, ഇന്നുവരെ 90 മുതല്‍ 95% വരെ മിഷന്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടെന്നും കെ. ശിവന്‍ പറഞ്ഞു.