ഹൈദരാബാദില്‍ വന്‍ സ്വര്‍ണ്ണവേട്ട; 89 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു - one arrested
ഹൈദരാബാദ് മേഖല യൂണിറ്റിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ (ഡിആര്‍ഐ) 2.2 കിലോഗ്രം സ്വര്‍ണ്ണം പിടിച്ചെടുത്തു. ഒരാള്‍ അറസ്റ്റില്‍.

ഹൈദരാബാദില്‍ 89 ലക്ഷം രൂപയുടെ കളളകടത്ത് സ്വര്‍ണ്ണം പിടിച്ചെടുത്തു
ഹൈദരാബാദ്: ഹൈദരാബാദ് മേഖല യൂണിറ്റിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ (ഡിആര്‍ഐ) 2.2 കിലോഗ്രം സ്വര്‍ണ്ണം പിടിച്ചെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. പ്രതിയില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണം വിപണിയില്‍ 89,18,800 രൂപയാണ് വിലമതിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിക്ക് ചെന്നൈയില്‍ നിന്നാണ് സ്വര്‍ണ്ണം ലഭിച്ചതെന്നും ഹൈദരാബാദിലെ ഒരാള്‍ക്ക് കൈമാറാനായി എത്തിച്ചതാണെന്നും പൊലീസ് കണ്ടെത്തി. കസ്റ്റംസ് ആക്ട് 1962 ലെ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Last Updated : Jan 4, 2020, 7:25 AM IST
TAGGED:
one arrested