ശ്രീനഗർ:ഭീകരസംഘടനയായഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡർ റിയാസ് നായികു കൊല്ലപ്പെട്ടതിനെ തുടർന്ന് കശ്മീരിലെ പുൽവാമ ജില്ലയിൽ പലയിടങ്ങളിലായി കല്ലേറാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. റിയാസ് നായികുവിന്‍റെ സ്വദേശമായ അവന്തിപോറ മേഖലയിലാണ് ഇന്ന് വെളുപ്പിന് മുതൽ യുവാക്കൾ കല്ലേറ് നടത്തിയത്.
റിയാസ് നായികുവിന്‍റെ വധം; പുൽവാമയിൽ കല്ലേറാക്രമണം - ജമ്മു കശ്‌മീർ
പുല്‍വാമയിലെ ബീഗ്‌പുരയില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് റിയാസ് നായികും രണ്ട് അനുയായികളും കൊല്ലപ്പെട്ടത്.
![റിയാസ് നായികുവിന്‍റെ വധം; പുൽവാമയിൽ കല്ലേറാക്രമണം Reyaz Naikoo encounter News Hizbul Mujahideen chief Reyaz Naikoo news Awantipora area of Pulwama news stone-pelting in Pulwama ശ്രീനഗർ: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡർ അവന്തിപോറ പുൽവാമയിൽ കല്ലേറുകൾ ജമ്മു കശ്‌മീർ റിയാസ് നായിക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7097510-717-7097510-1588845937132.jpg)
റിയാസ് നായിക്
കഴിഞ്ഞ ദിവസം പുല്‍വാമയിലെ ബീഗ്‌പുരയില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ റിയാസ് നായികും രണ്ട് അനുയായികളും കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്ന്, ജമ്മുകശ്‌മീരിലെ മൊബൈല്‍-ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
ലോക്ക് ഡൗണും നിരോധനാജ്ഞയും നടപ്പിലാക്കിയിട്ടും കശ്മീരിൽ അക്രമസംഭവങ്ങൾ വർധിക്കുകയാണ്. ആക്രമണസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും സൈന്യം വിന്യസിച്ചിട്ടുണ്ട്. അക്രമത്തിൽ 16 പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി.