കേരളം

kerala

ETV Bharat / bharat

കൊവിഡിന് ശേഷമുള്ള ഇന്ത്യ - medical acility

കൊവിഡ് 19ന് ശേഷം സമ്പദ് വ്യവസ്ഥ, വ്യാപാരം, ബിസിനസ്, ആരോഗ്യ പരിപാലനം, കൃഷി, ഹോട്ടലുകൾ ഉൾപ്പെടുന്ന സേവന മേഖല, തൊഴിൽസേന, വിനോദ സഞ്ചാരം എന്നീ മേഖലകളിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഇന്ത്യ സ്വീകരിക്കേണ്ട നടപടികളെയും പദ്ധതികളെയും കുറിച്ച്...

Reviving post-COVID-19 India  കൊവിഡിന് ശേഷമുള്ള ഇന്ത്യ  സമ്പദ് വ്യവസ്ഥ  വ്യാപാരം  ബിസിനസ്  ആരോഗ്യ പരിപാലനം  ഹോട്ടലുകൾ  കൃഷി  covid 19  corona  after corona  agriculture  hotels  tourism  economy  trade  medical acility  healthemployment
കൊവിഡിന് ശേഷമുള്ള ഇന്ത്യ

By

Published : May 17, 2020, 12:28 PM IST

സമ്പദ് വ്യവസ്ഥ

മാർച്ചിലെ 1.7 ലക്ഷം കോടി രൂപയുടെ ആദ്യ ഉത്തേജന പാക്കേജും അതിനെ തുടർന്ന് ആർബിഐയുടെ പണം ഒഴുക്കൽ നടപടികളും ഇപ്പോൾ 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജും കൂടിയാകുമ്പോൾ ഒരു പക്ഷേ അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കുത്തനെയുള്ള ( ഇംഗ്ലീഷ് അക്ഷരം വി-യുടെ രൂപത്തിൽ ) തിരിച്ചു വരവിന് സഹായിക്കും. ധാരാളം തൊഴിൽ സേനയുള്ള ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യ, വിപണികളുടെ ആഴത്തിനും വലിപ്പത്തിനും അനുസൃതമായി ഏറ്റവും മികച്ച ബദലാണ് മുന്നോട്ട് വയ്ക്കുന്നത്. ശരാശരി 27 വയസുള്ള ഏതാണ്ട് 90 കോടിയോളം 'തൊഴിൽ എടുക്കുന്ന പ്രായക്കാരുള്ള' രാജ്യമാണ് ഇന്ത്യ.

വ്യാപാരം

രാജ്യം കൊവിഡിന്‍റെ നിഴലിൽ നിന്നും മുക്തമാകുമ്പോൾ, കയറ്റുമതിക്ക് ഊന്നൽ നൽകുന്ന തുടർ പദ്ധതികൾക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യ. ഇറക്കുമതികളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഇതിലെ വളരെ പ്രധാനപ്പെട്ട തീരുമാനം. പ്രത്യേകിച്ച് ചൈനയിൽ നിന്നുള്ളവ. അതോടൊപ്പം ആഗോള വിപണി പങ്ക് പിടിച്ചു പറ്റുന്നതിനായി സുരക്ഷാ കാര്യങ്ങൾ മെച്ചപ്പെടുത്തുകയും നിലവാരമുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുകയും ചെയ്യണമെന്നതും ഇതിൽ ഉൾപ്പെടുന്നുണ്ട്. ചൈന ഉപേക്ഷിച്ചതും മറ്റ് രാജ്യങ്ങൾ ഒട്ടേറെ വിതരണക്കാരെ തേടുകയും ചെയ്യുന്ന മേഖലകൾക്കായി പദ്ധതികൾ രൂപീകരിക്കുന്നതിന് ഇന്ത്യൻ വ്യാപാര, വ്യവസായ മന്ത്രാലയം പ്രത്യേക ഗ്രൂപ്പുകളെ തന്നെ നിയോഗിക്കുന്നു. വ്യാപാര വകുപ്പ് നടത്തിയ വിശകലന പ്രകാരം മെഡിക്കൽ ടെക്സ്റ്റൈൽസ്, ഇലക്ട്രോണിക്‌സ്, പ്ലാസ്റ്റിക്, കളിപ്പാട്ടങ്ങൾ തുടങ്ങിയ മേഖലകളിൽ അടുത്ത മൂന്ന് മാസത്തിൽ കൂടുതൽ പ്രോൽസാഹനം നൽകാവുന്നതാണ്. പിന്നീടുള്ള ആറ് മാസത്തിൽ, മുത്തുകൾ, ആഭരണങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കും ഊന്നൽ നൽകാം.

ബിസിനസ്‌

കൊവിഡിന് ശേഷം, ആഭ്യന്തര തലത്തലും അന്താരാഷ്ട്ര തലത്തിലും ഗ്രീൻഫീൽഡ് ഇൻവസ്റ്റ്മെന്‍റി (ജിഐ)ൽ വരുന്ന മാറ്റങ്ങൾ ഒരു വെല്ലുവിളിയായിരിക്കും. ആഭ്യന്തര നിക്ഷേപകർക്ക് ചെലവ് താങ്ങുക എന്ന പ്രശ്‌നമായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക. വൻ തോതിലുള്ള ദീർഘകാല മുതൽമുടക്കുകൾ നടത്താനും തുടർന്ന് മുന്നോട്ട് പോകുവാനും ശേഷിയുള്ള പ്രാദേശിക വ്യവസായങ്ങൾ പരിമിതമാണ്. ഇന്ത്യ സാമ്പത്തിക വ്യവസ്ഥയിൽ പുതുതായി തുടങ്ങുന്ന സംരംഭങ്ങളും കനത്ത നഷ്‌ടത്തിന്‍റെ ഭീതിയിലാണ്. ഈ ഭയം പലയിടങ്ങളിലും ജീവനക്കാരെ പിരിച്ചു വിടാനും ശമ്പളം വെട്ടിക്കുറക്കാനും കാരണമായി. 10-20-50 ദശലക്ഷം ഡോളർ നിക്ഷേപങ്ങളുള്ള സംരഭങ്ങൾക്ക് ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കേണ്ടി വരും. ഇങ്ങനെ ബിസിനസിൽ ചെലവ് ചുരുക്കുക എന്നതുകൊണ്ട് അർഥമാക്കുന്നത് ജീവനക്കാരെ കുറക്കുക എന്നാണ്.

ആരോഗ്യ പരിപാലനം

ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ആരോഗ്യ പരിപാലന ബജറ്റിനെക്കാൾ വളരെ കൂടുതലാണ്. 2020-21-ലേക്ക് ഇന്ത്യ പ്രതിരോധമേഖലക്കായി നീക്കി വച്ചത് 65.86 ദശലക്ഷം ഡോളറാണ്. ഇത് ജിഡിപിയുടെ ഏതാണ്ട് രണ്ട് ശതമാനം വരുന്നു. അതേസമയം, നമ്മുടെ ആരോഗ്യ പരിപാലന ബജറ്റ് കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഒരു ശതമാനത്തിൻ നിന്നും അൽപം മുകളിലാണെന്ന് മാത്രമേയുള്ളു. എന്നാൽ, മഹാമാരിക്ക് ശേഷം ബജറ്റിൽ ആരോഗ്യ പരിപാലന സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് ഇന്ത്യ മാറി ചിന്തിക്കാൻ തുടങ്ങുകയാണ്. പരിപാലനത്തിലും നിലവാരത്തിലും വിട്ടുവീഴ്‌ചയില്ലാതെ, വൈറസിന്‍റെ ആഘാതത്തിൽ നിന്ന് മോചിക്കപ്പെട്ട ശേഷം ലോകരാജ്യങ്ങൾ ടെലിമെഡിസിന് കൂടുതൽ മുഖ്യധാരാ പ്രവർത്തനങ്ങൾ നൽകും. ആശയവിനിമയം ഉൾപ്പടെയുള്ള പരിമിതികൾ ഉണ്ടെങ്കിലും ടെലിമെഡിസിൻ പ്രദാനം ചെയ്യുന്ന സവിശേഷമായ ഘടകങ്ങൾ പിന്തുണയും വ്യാപ്തിയും നൽകുന്നു എന്നതാണ്.

കൃഷി

ലക്ഷക്കണക്കിന് തൊഴിലാളികൾ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിക്കഴിഞ്ഞു. സമ്പദ് വ്യവസ്ഥ സാവധാനം ഉയരാനും തുടങ്ങിയിട്ടുണ്ട്. ഇനിമുതൽ അവർക്ക് നഗരങ്ങളിൽ തൊഴിൽ സാധ്യതകൾ പരിമിതമായിരിക്കും. അതിനാൽ തന്നെ ഈ തൊഴിലാളികൾക്ക് വിജയപ്രദമായ തൊഴിലുകൾ സൃഷ്ടിക്കുവാൻ സംസ്ഥാനങ്ങൾക്ക് ഇതൊരു അവസരമാണ്. അത് കാർഷിക മേഖലയിലൂടെയാണ് സാധ്യമാകുക. അതിന് ഇന്ത്യ പ്രാദേശിക പ്രവർത്തനങ്ങളിലും പദ്ധതികളിലും ആഴത്തിൽ വിശകലനം നടത്തണം. അങ്ങനെ കാർഷിക മേഖലയോടുള്ള സമീപനത്തെ പുനർനിർമിക്കണം. കാർഷിക വിപണന മേഖലയിലെ പരിഷ്കാരങ്ങളും ഇന്ന് ഏറെ അനിവാര്യമായ ഒന്നാണ്.

ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും പുതിയ ഉൽപങ്ങൾക്കായുള്ള ഭക്ഷ്യ സംസ്ക്കരണ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയും കാർഷിക വരുമാനം വർധിപ്പിക്കണം. ഇന്ത്യയിൽ കാർഷിക മേഖലയാണ് 80 ശതമാനം സ്ത്രീകൾക്കും സാമ്പത്തിക ഭദ്രത നൽകുന്നത്. കൂടാതെ, രാജ്യത്ത് നിലവിൽ 785 ഓൺലൈൻ വിപണികളാണ് ഇ -നാം പ്ലാറ്റ്ഫോമിലൂടെ പ്രവർത്തിക്കുന്നത്. കാർഷിക ഉൽപന്നങ്ങളുടെ സാമ്പിളുകളുടെ ചിത്രങ്ങൾ ഇ-നാം ആപ്പ് വഴി അപ്‌ലോഡ് ചെയ്‌തശേഷം അവയുടെ നിലവാരം ശാസ്ത്രീയമായി പരിശോധിച്ചും ഓൺലൈൻ വ്യാപാരം മെച്ചപ്പെടുത്താം.

തൊഴിൽസേന

സംഘടിത മേഖല

ഇന്ത്യയുടെ 80 ശതമാനത്തിൽ അധികം തൊഴിൽ സംഘങ്ങളും അസംഘടിത മേഖലയിൽ ആണുള്ളത്. തൊഴിൽ സുരക്ഷയോ തൊഴിൽ നിയമങ്ങളോ പെൻഷനോ ആരോഗ്യ ഇൻഷുറൻസോ ഒന്നും ഇല്ലാതെ ദശലക്ഷക്കണക്കിന് തൊഴിലാളികൾ കഷ്‌ടപ്പെടുകയാണ്. അസംഘടിത തൊഴിലാളികളെ ഒരു സംഘടിത വ്യവസ്ഥയ്ക്കുള്ളിൽ കൊണ്ട് വരികയെന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇനിയും തുടങ്ങേണ്ട, ഏറ്റവും വലിയൊരു ദേശീയ പ്രവർത്തന പദ്ധതിയാണ്.

സംഘടിത മേഖല

ദേശീയ സാമ്പിൾ സർവേയും പീരിയോഡിക് ലേബർഫോഴ്‌സ് സർവേയും സൂചിപ്പിക്കുന്നത് 136 ദശലക്ഷം കാർഷികേതര ജോലികളും ഭീഷണിയിലാണ് എന്നാണ്. ഇന്ത്യയിൽ വിവരസാങ്കേതിക വിദ്യാ മേഖലയിലുള്ള കമ്പനികളിലെ 1.5 ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് വരാനിരിക്കുന്ന മാസങ്ങളിൽ തൊഴിൽ നഷ്ടമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വടക്കൻ അമേരിക്കയും യൂറോപ്പും പോലുള്ള വൻകിട വിപണികളിലേക്കുള്ള കയറ്റുമതിയിലൂടെയാണ് ഈ മേഖലയിൽ 75 ശതമാനം വരുമാനവും ലഭിക്കുന്നത്. എന്നാൽ, ഇവിടങ്ങളിൽ വൈറസ് വ്യാപനം വർധിക്കുന്നത് ഇന്ത്യയിലെ ഐടി വ്യവസായത്തിന് കനത്ത തിരിച്ചടിയാണ്. എന്നിരുന്നാലും വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്, ഇങ്ങനെ പുറത്താക്കപ്പെടുന്ന ജീവനക്കാരെ പുനരുപയോഗിച്ച് അവരുടെ നൈപുണ്യം മെച്ചപ്പെടുത്തി പ്രയോജനപ്പെടുത്താമെന്നാണ്. ഫ്രീലാൻസ് ജോലികളും പ്രാദേശിക തൊഴിലുകളും സ്വീകരിക്കാൻ അവർ സജ്ജരാകണം. അങ്ങനെയെങ്കിൽ നിറയെ അവസരങ്ങൾ ഉണ്ടാകും.

സേവന മേഖല

ഹോട്ടലുകളും റസ്റ്റോറന്‍റുകളും

75000 കോടി രൂപ മൂല്യമുള്ള ഇന്ത്യൻ റസ്റ്റോറന്‍റ് മേഖല പ്രതിവർഷം ഏഴു ശതമാനം നിരക്കിലാണ് വളരുന്നത്. ഇന്ത്യൻ ഫുഡ് സർവീസ് മാർക്കറ്റ് റിപ്പോർട്ട് അനുസരിച്ച്, 2016ൽ ഇന്ത്യൻ ഭക്ഷണശാലക്ക് 3.09 ലക്ഷം കോടി രൂപ വരുമാനമുണ്ടെന്നും അതിനാൽ, ഈ വർഷം 22400 കോടി രൂപ നികുതി വരുമാനം ഈ വിഭാഗത്തിൽ നിന്നും സർക്കാരിന് ലഭിക്കുമെന്നാണ് പറയുന്നത്. ഇന്ത്യൻ ഭക്ഷണ വിപണിക്ക് 5.8 ദശലക്ഷത്തിൽ കൂടുതൽ പേർക്ക് നേരിട്ട് ജോലി നൽകാനും സാധിക്കുന്നുവെന്നും ഈ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.

റോഡരികിലെ ഭക്ഷണ ശാലകൾ

കൊവിഡ് കാലത്തിന് ശേഷം വരാൻ പോകുന്ന നിർബന്ധിത മാറ്റങ്ങൾക്കാണ് റോഡരികിലെ ഭക്ഷണ ശാലകൾ സാക്ഷ്യം വഹിക്കുക. മുൻ കാലങ്ങളിൽ തുടർന്നുപോയിരുന്ന വൃത്തിഹീനമായ രീതികളിൽ നിന്നും മാറി ശുചിത്വവും സാമൂഹിക അകലവും പാലിച്ചു കൊണ്ട് ചിട്ടയായി പ്രവർത്തിക്കേണ്ട ആവശ്യം ഉയരും. യാതൊന്നും ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്താൻ ഇടക്കിടെയുള്ള പരിശോധനകൾ ഇവിടങ്ങളിൽ പതിവാകും. സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി നഗരങ്ങളിലെ തലങ്ങും വിളങ്ങുമുള്ള തെരുവുകളിൽ ഭക്ഷണ ശാലകൾ തിങ്ങി നിറഞ്ഞ് പ്രവർത്തിക്കുന്നതും ഉപേക്ഷിക്കേണ്ടി വരും.

വിനോദ സഞ്ചാരം

ഡബ്ല്യുടിടിസിയുടെ കണക്കു പ്രകാരം, 2018ൽ വിനോദ സഞ്ചാര മേഖലയിൽ നിന്നും ജിഡിപിയിലേക്ക് ലഭിക്കുന്ന സംഭാവന പരിശോധിക്കുമ്പോൾ, ലോകത്തെ 185 രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ 2019ലെ ട്രാവൽ ആന്‍റ് ടൂറിസം മൽസര യോഗ്യതാ റിപ്പോർട്ടിൽ ഇന്ത്യക്ക് 34-ാം റാങ്കാണ് നൽകിയിരിക്കുന്നത്. 2019ൽ ഇന്ത്യയിലേക്ക് വന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 10.89 ദശലക്ഷമാണ്. അതായത്, ഓരോ വർഷവും 3.2 ശതമാനം ഉയർച്ചാ നിരക്ക് കൈവരിച്ചിരിക്കുന്നതായി പറയാം. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 21,33,782 വിദേശ വിനോദ സഞ്ചാരികൾ സന്ദർശനത്തിനെത്തി. 2019ഓടെ വിനോദ സഞ്ചാര മേഖലയിൽ 4.2 കോടി തൊഴിൽ അവസരങ്ങളും രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു. ഇത് ഇന്ത്യയുടെ മൊത്തം തൊഴിൽ മേഖലയുടെ 8.1 ശതമാനമായി വരും.

കൊവിഡിന് ശേഷവും ആഭ്യന്തര വിനോദ സഞ്ചാരം സമ്പദ് വ്യവസ്ഥയായെ പുനരുജ്ജീവിപ്പിക്കും എന്ന് പ്രധാന മന്ത്രിയും തന്‍റെ പ്രസംഗത്തിൽ പറയുകയുണ്ടായി. ഇന്ത്യയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്നതാണ് ആശയം. എന്നിരുന്നാലും, യൂറോപ്പ്യൻ കമ്മിഷൻ പൗരന്മാർക്ക് നൽകിയിരിക്കുന്ന സുരക്ഷിത യാത്ര എന്ന ആശയത്തെയും ഇന്ത്യ ശ്രദ്ധയോടെ നോക്കി കാണണം. യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ വിനോദ സഞ്ചാര മേഖല സുരക്ഷാ നടപടികൾ സ്വീകരിച്ച്, ക്രമേണ തുറന്നു കൊടുക്കുന്ന രീതി അവലംബിക്കണം. മാത്രമല്ല വിനോദ സഞ്ചാരത്തിന്‍റെ നട്ടെല്ല് സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പുകകയും വേണം. ഇതിനു പുറമെ, വിനോദ സഞ്ചാരികൾ അസുഖ ബാധിതരായൽ അവരെ പരിപാലിക്കാനുള്ള ആരോഗ്യ സൗകര്യങ്ങളും കരുതലുകളും തയ്യാറായിരിക്കണമെന്നതും ഈ വിഭാഗത്തിൽ കൂടുതൽ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട കാര്യമാണ്.

ABOUT THE AUTHOR

...view details