കേരളം

kerala

ETV Bharat / bharat

ഇ-സിഗരറ്റ് നിരോധനം കർശനമായി നടപ്പാക്കണമെന്ന് റവന്യൂ വകുപ്പ് - Revenue Department says e-cigarette ban will be strictly enforced

സെപ്റ്റംബറിലാണ് ഇ- സിഗരറ്റുകളുടെ ഉത്പാദനം, കയറ്റുമതി, ഇറക്കുമതി, വില്പന പരസ്യങ്ങൾ എന്നിവ ഓര്‍ഡിനൻസിലൂടെ കേന്ദ്രം വിലക്കിയത്

ഇ-സിഗരറ്റ് നിരോധനം കർശനമായി നടപ്പാക്കണമെന്ന് റവന്യൂ വകുപ്പ്

By

Published : Oct 9, 2019, 7:08 PM IST

ന്യൂഡല്‍ഹി: ഇ- സിഗരറ്റ് ഇറക്കുമതിക്കുള്ള വിലക്ക് കര്‍ശനമായി നടപ്പാക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് റവന്യൂ വകുപ്പിന്‍റെ നിർദേശം. കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് ഈ നിർദേശമുള്ളത്. ഇ- സിഗരറ്റ് ഉപയോഗം കാരണം യുവാക്കൾക്കിടയിലെ ആരോഗ്യ പ്രശ്നങ്ങൾ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇ-സിഗരറ്റ് , റീഫിൽ പോഡുകൾ, ആറ്റോമൈസറുകൾ, വെടിയുണ്ടകൾ എന്നിവയുടെ ഇറക്കുമതിയും കയറ്റുമതിയും നിരോധിക്കുന്നതിനായി വാണിജ്യ മന്ത്രാലയം ഇതിനോടകം തന്നെ അറിയിപ്പുകൾ നൽകിയിട്ടുണ്ട്.

ഇ- സിഗരറ്റുകളുടെ നിരോധനം ഓര്‍ഡിനൻസിലൂടെയാണ് കേന്ദ്രം നടപ്പാക്കിയത്. പുകവലി ഉപേക്ഷിക്കാനുള്ള മാർഗമായി രാജ്യത്ത് തുടക്കത്തിൽ പ്രചരിപ്പിച്ച ഇ-സിഗരറ്റുകൾ ഒരു സ്റ്റൈൽ സ്റ്റേറ്റ്‌മെന്‍റായി മാറി. ഇ- സിഗരറ്റിന്‍റെ 400ല്‍ അധികം ബ്രാൻഡുകളുണ്ട്. എന്നാല്‍ ഇവയൊന്നും ഇന്ത്യയിൽ നിർമ്മിച്ചതല്ല. ഇ-സിഗരറ്റില്‍ നിന്ന് പുറന്തള്ളുന്ന പുകയിൽ ഉയർന്ന അളവിലുള്ള നിക്കോട്ടിൻ അടങ്ങിയിട്ടുണ്ട്, ഇത് നിഷ്ക്രിയ പുകവലിക്കാരെ മോശമായി ബാധിക്കുന്നതാണ്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details