കേരളം

kerala

ETV Bharat / bharat

രാജ്യത്ത് നിർമാണ, തുണി വ്യവസായ മേഖലയിൽ തൊഴിലാളി ക്ഷാമം

രാജ്യത്തുടനീളം ശാഖകളുള്ള ബിൽഡേഴ്‌സ് അസോസിയേഷന്‍റെ അഭിപ്രായത്തിൽ, കുടിയേറ്റക്കാരിൽ 70 ശതമാനം പേരും ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾക്ക് ലഭ്യമല്ല

Return of migrants made labour scarcity in Construction and Textiles industry  രാജ്യത്ത് നിർമാണ, തുണി വ്യവസായ മേഖലയിൽ തൊഴിലാളി ക്ഷാമം  തൊഴിലാളി ക്ഷാമം  labour scarcity
ക്ഷാമം

By

Published : Jun 30, 2020, 4:47 PM IST

ന്യൂഡൽഹി:ലോക്ക് ഡൗണിനെ തുടർന്ന് ലക്ഷക്കണക്കിന് കുടിയേറ്റക്കാർ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയതോടെ രാജ്യത്തെ നിർമാണ, തുണി വ്യവസായ മേഖലയിൽ രൂക്ഷമായ തൊഴിലാളി ക്ഷാമം. ഒഡീഷ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ബീഹാർ തുടങ്ങിയവയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് തൊഴിലാളികളെ അയയ്ക്കുന്ന സംസ്ഥാനങ്ങൾ. ടെക്‌സ്റ്റൈല്‍ യൂണിറ്റുകളിലും ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട മേഖലകളിലുമാണ് കുടിയേറ്റ തൊഴിലാളികൾ കൂടുതലും ജോലി ചെയ്യുന്നത്. രാജ്യത്തുടനീളം ശാഖകളുള്ള ബിൽഡേഴ്‌സ് അസോസിയേഷന്‍റെ അഭിപ്രായത്തിൽ, കുടിയേറ്റക്കാരിൽ 70 ശതമാനം പേരും ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾക്ക് ലഭ്യമല്ല.

ഡൽഹി, തമിഴ്‌നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവയാണ് നിർമാണ പ്രവർത്തനങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ. കെട്ടിട നിർമാണ പ്രവർത്തനങ്ങൾ കൂടാതെ പൊതു, സ്വകാര്യ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിലും അവർ പങ്കാളികളായിരുന്നു. ഇതു കൂടാതെ ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ പ്രധാന ടെക്‌സ്റ്റൈല്‍ കേന്ദ്രങ്ങളും രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിടുകയാണ്.

ABOUT THE AUTHOR

...view details