ന്യൂഡല്‍ഹി: ക്ഷാമ ബത്ത മരവിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വിരമിച്ച മേജര്‍ ഓംകാര്‍ സിംഗ് ഗുലേറിയയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കുമുള്ള ക്ഷാമ ബത്ത എത്രയും പെട്ടെന്ന് നല്‍കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്രം നിലവില്‍ നല്‍കി കൊണ്ടിരിക്കുന്നതും ഭാവിയില്‍ ബിസിനസ് സംരഭകര്‍ക്ക് അടക്കം നല്‍കാന്‍ തീരുമാനിച്ചിരുന്ന സാമ്പത്തിക പാക്കേജുകളടക്കം നിര്‍ത്താന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ക്ഷാമബത്ത മരവിപ്പിച്ചതിനെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി - ക്ഷാമ ബത്ത
വിരമിച്ച മേജര്‍ ഓംകാര്‍ സിംഗ് ഗുലേറിയയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കുമുള്ള ക്ഷാമ ബത്ത എത്രയും പെട്ടെന്ന് നല്‍കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്
രാജ്യത്തിന്‍റ സാമ്പത്തിക സ്ഥിതി ആരോഗ്യകരമല്ലെന്ന് കേന്ദ്രം സമ്മതിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. എല്ലാ രാഷ്‌ട്രീയ വിഭാഗങ്ങളിലുമുള്ള ബിസിനസ് ഹൗസുകള്‍ ദേശീയ ദുരന്തത്തെത്തുടര്‍ന്നുള്ള സഹായങ്ങളില്‍ നിന്നും ലാഭം നേടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ചിലര്‍ സര്‍ക്കാര്‍ പാവങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണ വിതരണങ്ങളിലടക്കം പങ്കെടുത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പറയുന്നത് പോലെ മുതിര്‍ന്ന പൗരന്മാരെ പരിപാലിക്കാനും ശമ്പളം വെട്ടിക്കുറക്കാതിരിക്കാനും രാജ്യം തയ്യാറാകണമെന്നും ഹര്‍ജിയില്‍ പറയുന്നു.