കേരളം

kerala

ETV Bharat / bharat

വിരമിച്ച പൊലീസ് സൂപ്രണ്ട് മരിച്ച നിലയില്‍ - Akola

സ്‌റ്റേറ്റ് റിസര്‍വ് പൊലീസില്‍ സൂപ്രണ്ടായിരുന്ന മന്ദപ്പ ബസാപ്പ (63) എന്നയാളെയാണ് ലോഡ്‌ജില്‍ മരിച്ച നിലയില്‍ കണ്ടത്.

പൊലീസ് സൂപ്രണ്ട്  Retired cop found dead in lodge in Akola  Akola  അകോള
വിരമിച്ച പൊലീസ് സൂപ്രണ്ട് മരിച്ച നിലയില്‍

By

Published : Mar 10, 2020, 10:33 PM IST

മുംബൈ:മഹാരാഷ്‌ട്രയിലെ അകോളയില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌റ്റേറ്റ് റിസര്‍വ് പൊലീസില്‍ സൂപ്രണ്ടായിരുന്ന മന്ദപ്പ ബസാപ്പ (63) എന്നയാളെയാണ് ലോഡ്‌ജില്‍ മരിച്ച നിലയില്‍ കണ്ടത്. രണ്ട് ദിവസം മുമ്പ് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് മന്ദപ്പ അകോളയിലെത്തിയത്. രാവിലെ ലോഡ്‌ജ് ജീവനക്കാരെത്തി വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതിനാല്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മന്ദപ്പ ബസാപ്പയെ മരിച്ച നിലയില്‍ കണ്ടത്.

ABOUT THE AUTHOR

...view details