പുതുച്ചേരിയിൽ റിട്ടയേർഡ് പൊലീസ് കോൺസ്റ്റബിൾ കൊവിഡ് ബാധിച്ച് മരിച്ചു - പുതുച്ചേരി കൊവിഡ് മരണം
61 കാരനാണ് മരിച്ചത്. പുതുച്ചേരിയിലെ കൊവിഡ് മരണസംഖ്യ 11 ആയി
പുതുച്ചേരി: റിട്ടയേർഡ് പൊലീസ് കോൺസ്റ്റബിൾ കൊവിഡ് ബാധിച്ച് മരിച്ചു. 61 കാരനായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ജിപ്‌മെർ ആശുപത്രിയിൽ വച്ച് മരിച്ചത്. പുതുച്ചേരിയിൽ 29 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കേസുകളുടെ എണ്ണം 648 ആയി ഉയർന്നു. 52 സാമ്പിളുകൾ പരിശോധന നടത്തിയതിലാണ് 29 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 385 പേർ ചികിത്സയിൽ തുടരുമ്പോൾ 252 പേർ രോഗമുക്തി നേടി. 11 പേരാണ് ഇതുവരെ മരിച്ചത്. ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിൽ 209 രോഗികളും ജിപ്‌മെറിൽ 97 പേരും ചികിത്സയിൽ തുടരുന്നു. 37 പേരെ കൊവിഡ് കേന്ദ്രങ്ങളിലും രണ്ട് രോഗികളെ വീതം കടലൂർ, ചിദംബരം എന്നിവിടങ്ങളിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കാരൈക്കലിൽ 35 പേരും യാനത്ത് രണ്ട് പേരും മാഹിയിൽ ഒരാളും ചികിത്സയിൽ തുടരുന്നു.