ന്യൂഡല്‍ഹി: മുന്‍ ധനകാര്യസെക്രട്ടറി രാജീവ് കുമാറിനെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം നിയമ മന്ത്രാലയം പുറപ്പെടുവിച്ചു. നിലവിലെ കമ്മീഷണര്‍ അശോക് ലവാസ രാജിവച്ച് ഒഴിയുന്ന ആഗസ്റ്റ് 31ന് രാജീവ് കുമാര്‍ ചുമതലയേല്‍ക്കും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാറിനെ നിയമിച്ചു - President
നിലവിലെ കമ്മീഷണര്‍ അശോക് ലവാസ രാജിവച്ച് ഒഴിയുന്ന ആഗസ്റ്റ് 31ന് രാജീവ് കുമാര്‍ ചുമതലയേല്‍ക്കും. ഏഷ്യന്‍ ഡെവലപ്‌മെന്‍റ് ബാങ്കിന്‍റെ (എ.ഡി.ബി) വൈസ് പ്രസിഡന്‍റായി ചുമതലയേല്‍ക്കാനാണ് ലവാസ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവച്ചത്
ഏഷ്യന്‍ ഡെവലപ്‌മെന്‍റ് ബാങ്കിന്‍റെ (എ.ഡി.ബി) വൈസ് പ്രസിഡന്‍റായി ചുമതലയേല്‍ക്കാനാണ് ലവാസ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവച്ചത്. 1984-ബാച്ചിലെ ജാര്‍ഖണ്ഡ് കേഡര്‍ ഐ.എ.എസ് ഓഫീസറാണ് രാജീവ് കുമാര്‍. 2018 ജനുവരി 23നാണ് ലവാസ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്. രണ്ടു വര്‍ഷം കാലാവധി ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അടുത്ത വര്‍ഷം വിരമിക്കുമ്പോൾ ആ പദവിയിലെത്തേണ്ട മുതിര്‍ന്ന കമ്മീഷണറായിരുന്നു ലവാസ. എന്നാല്‍, ലവാസ ആ പദവിയിലേക്ക് വരുന്നതു തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കരുക്കള്‍ നീക്കിയിരുന്നതായി ആരോപണം ഉണ്ട്.