കേരളം

kerala

ETV Bharat / bharat

ഹൈദരാബാദ് പീഡനം; പരസ്യ പ്രതികരണവുമായി പ്രമുഖര്‍ - തെലങ്കാന ഏറ്റുമുട്ടല്‍ കൊലപാതകം

ജനങ്ങളുടെ വൈകാരികത കണക്കിലെടുത്ത് പൊലീസ് സ്വീകരിച്ച നടപടിയെ അദ്ദേഹം എതിര്‍ത്തു. പൊലീസിന്‍റേത് മഹത്വരമായ പ്രവര്‍ത്തിയെന്നാണ് സൈന നെഹ്‌വാൾ കരിച്ചത്.

Saina Nehwal  Jwala Gutta  Sania Mirza  സാനിയ മിര്‍സ  സൈന നെഹ്‌വാള്‍  ജ്വാല ഗുട്ട  തെലങ്കാന ഏറ്റുമുട്ടല്‍ കൊലപാതകം  പരസ്യ പ്രതികരണവുമായി പ്രമുഖര്‍
ഹൈദരാബാദ് പീഡനം; പരസ്യ പ്രതികരണവുമായി പ്രമുഖര്‍

By

Published : Dec 6, 2019, 4:03 PM IST

ഹൈദരാബാദ്: മൃഗഡോക്ടറെ പീഡിപ്പിച്ച് കത്തിച്ചു കൊന്ന കേസിലെ നാല് പ്രതികളും പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് പ്രമുഖര്‍. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് പൊലീസിനെ പുകഴ്ത്തിയുള്ള പ്രതികരണങ്ങൾ കൂടുതലും എത്തുന്നത്. പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷ തന്നെ നൽകണമെന്നും എന്നാൽ നീതി നടപ്പാക്കേണ്ട രീതി ഇതല്ലെന്നും ജസ്റ്റിസ് കെമാൽ പാഷ ആവശ്യപ്പെട്ടു. പൊലീസിനെതിരെ പരസ്യ പ്രഖ്യാപനവുമായി ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാറും രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളുടെ വൈകാരികത കണക്കിലെടുത്ത് പൊലീസ് സ്വീകരിച്ച നടപടിയെ അദ്ദേഹം എതിര്‍ത്തു. പൊലീസിന്‍റേത് മഹത്തരമായ പ്രവര്‍ത്തിയെന്നാണ് ടെന്നിസ് സൈന നെഹ്‌വാൾ പ്രതികരിച്ചത്.
എല്ലാ ബലാത്സംഗ കേസ് പ്രതികളോടും ഇത്തരം സമീപനം കാണിക്കുമോ എന്ന ചേദ്യവുമായാണ് കായിക താരം ജ്വാല ഗുട്ട രംഗത്തെത്തിയത്. വധശിക്ഷ ആവശ്യമെന്നാണ് ടെന്നീസ് താരം സാനിയ മിര്‍സ പ്രതികരിച്ചത്. മലയാള സിനിമയിലെ താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ പൊലീസിനെ അഭിനന്ദിച്ച് രംഗത്തെത്തി. പൊലീസ് എന്ന ചുരുക്കെഴുത്തിലെ ഓരോ അക്ഷരങ്ങളും എന്തിനെയൊക്കെ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്‍റെ പോസ്റ്റ്. പ്രതികൾക്ക് ലഭിച്ചത് കർമ്മഫലമെന്നാണ് കുഞ്ചാക്കോ ബോബന്‍റെ പ്രതികരണം. 2008 -ല്‍ സമാനമായ സംഭവം ഇന്ത്യയില്‍ നടന്നിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതികളെ 2018ല്‍ പൊലീസ് വെടിവച്ചുകൊന്നതിരുന്നു. എന്നാല്‍ ഇത് ജനങ്ങളില്‍ ഭീതി ജനിപ്പിച്ചെന്ന് ആസിഡ് ആക്രമണത്തെ അതിജീവിച്ച പ്രണീത പറഞ്ഞു. കൊലയില്‍ പൊലീസിനെ എതിര്‍ത്ത് ബി.ടി ബല്‍റാം അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
തെളിവെടുപ്പിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പൊലീസ് പ്രതികളെ വെടിവെച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തെളിവെടുപ്പിനെത്തിച്ച പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ലോറി ഡ്രൈവറായ മുഹമ്മദ് ആരിഫ്, ജോളു നവീൻ (ക്ലീനർ), ചെന്ന കേശവുലു (ക്ലീനർ), ജോളു ശിവ (ഡ്രൈവർ) എന്നിവരാണ് കൊല്ലപ്പെട്ടത്.

ABOUT THE AUTHOR

...view details