"ഭാരതാംബയ്ക്കായി ഒരു മകനെ ബലിനല്‍കി, അടുത്തവനേയും നൽകാൻ തയാർ"- ജവാന്‍റെ പിതാവ് - രത്തന്‍ ഠാക്കൂര്‍
ഭാരത മാതാവിനു വേണ്ടി അടുത്ത മകനെയും സമര്‍പ്പിക്കാന്‍ ഒരുക്കമാണ് ,പക്ഷേ പാകിസ്ഥാന് ചുട്ടമറുപടി നല്‍കണമെന്ന് വീരമൃത്യു വരിച്ച സൈനികൻ രത്തന്‍ ഠാക്കൂറിന്‍റെ പിതാവ്.
!["ഭാരതാംബയ്ക്കായി ഒരു മകനെ ബലിനല്‍കി, അടുത്തവനേയും നൽകാൻ തയാർ"- ജവാന്‍റെ പിതാവ്](https://etvbharatimages.akamaized.net/etvbharat/images/768-512-2456370-621-453a8e26-f603-4a65-8520-e767094331eb.jpg)
രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ മകനെ നഷ്ടപ്പെട്ടപ്പോളും തളരാത്ത മനസുമായി, ദേശസ്നേഹത്തിന്‍റെ ഉദാത്ത മാതൃകയായി മാറുകയാണ് വീരമൃത്യു വരിച്ച രത്തന്‍ ഠാക്കൂര്‍ എന്ന ജവാന്‍റെ പിതാവ്. "ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലിനല്‍കി. അടുത്ത മകനെയും ഞാന്‍ പോരാടാന്‍ അയക്കും. ഭാരത മാതാവിനു വേണ്ടി അവനെയും സമര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്. പക്ഷേ പാകിസ്ഥാന് ചുട്ടമറുപടി നല്‍കണം" ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയായ രത്തൻ എന്ന ജവാന്‍റെ പിതാവിന്‍റെ വാക്കുകളാണിവ. ഈ വാക്കുകൾ ഇന്ത്യൻ ജനതക്ക് നൽകുന്ന കരുത്തും ആത്മവിശ്വാസവും ചെറുതല്ല.