നിര്‍ഭയ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്: അരവിന്ദ് കെജ്‌രിവാള്‍ - നിര്‍ഭയ പോലുള്ള സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്
പൊലീസും, കോടതികളും,സംസ്ഥാന സര്‍ക്കാരുകളും നിലവിലെ വ്യവസ്ഥകളിലെ പഴുതുകളടക്കാന്‍ കൂട്ടായി പ്രയത്നിക്കണമെന്നും അരവിന്ദ് കെജ്‌രിവാള്‍.
ന്യൂഡല്‍ഹി: നിര്‍ഭയ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് പ്രതിജ്ഞയെടുക്കാമെന്ന് അരവിന്ദ് കെജ്‌രിവാള്‍. നിര്‍ഭയ പ്രതികളെ തൂക്കിലേറ്റി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ ഇനിയൊരു മകള്‍ക്കും ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസും, കോടതികളും,സംസ്ഥാന സര്‍ക്കാരുകളും നിലവിലെ വ്യവസ്ഥകളിലെ പഴുതുകളടക്കാന്‍ കൂട്ടായി പ്രയത്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലാണ് അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ 5.30 ക്കാണ് നിര്‍ഭയ കേസ് പ്രതികളായ മുകേഷ് സിങ്,പവന്‍ ഗുപ്‌ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരെ തൂക്കിലേറ്റിയത്.