ഹൈദരാബാദ്: അവശ്യവസ്‌തുക്കൾ വാങ്ങാൻ പുറത്തിറങ്ങുന്നവർ ഇനിമുതൽ താമസസ്ഥലത്തെ രേഖകൾ കൈവശം സൂക്ഷിക്കണമെന്ന് തെലങ്കാന പൊലീസ്. വാസസ്ഥലത്ത് നിന്നും മൂന്ന് കിലോമീറ്റർ അകലെ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രേഖകൾ നിർബന്ധമാണെന്ന് പൊലീസ് ഡയറക്‌ടർ ജനറൽ (ഡിജിപി) എം. മഹേന്ദർ റെഡ്ഡി പറഞ്ഞു. അതുപോലെ, ആശുപത്രിയിൽ പോകേണ്ടവർ സമീപത്തെ ആശുപത്രികളിൽ പോകണമെന്നും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ പോകേണ്ടവർക്ക് ഇത് ബാധകമല്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
പുറത്തിറങ്ങാന്‍ താമസ രേഖകൾ നിർബന്ധമെന്ന് തെലങ്കാന ഡിജിപി - lock down home address mandatory
വാസസ്ഥലത്ത് നിന്നും മൂന്ന് കിലോമീറ്റർ അകലെ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രേഖകൾ കൈവശം സൂക്ഷിക്കണമെന്ന് പൊലീസ് ഡയറക്‌ടർ ജനറൽ (ഡിജിപി) എം. മഹേന്ദർ റെഡ്ഡി പറഞ്ഞു.

ജോലിക്ക് പോകുന്ന സർക്കാർ ഉദ്യോഗസ്ഥരെ തിരിച്ചറിയാൻ അവർക്ക് ആറ് നിറത്തിലുള്ള പാസുകൾ നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള എല്ലാ പാസുകളിലും ഉദ്യോഗസ്ഥരുടെ താമസസ്ഥലത്തെയും ജോലിസ്ഥലത്തേയും കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തും. ആളുകൾ അനാവശ്യമായി യാത്ര ചെയ്യാതിരിക്കാനാണ് ഈ സംവിധാനം.
ലോക്ക് ഡൗൺ ലംഘിച്ചതിന് 1,21,000 വാഹനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തത്. ഇവ ബന്ധപ്പെട്ട കോടതികളിൽ ഹാജരാക്കുമെന്നും മഹേന്ദർ റെഡ്ഡി അറിയിച്ചു. അടുത്ത മാസം ഏഴ് വരെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് പ്രതിരോധപ്രവർത്തനങ്ങൾ നടപ്പിലാക്കിയാൽ കൊവിഡിനെ ചെറുക്കാമെന്നും ഡിജിപി പറഞ്ഞു. ഇതുവരെ സംസ്ഥാനത്ത് 872 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.