ന്യൂഡല്‍ഹി:കശ്‌മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനാണ് നരേന്ദ്ര മോദി സർക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുവിലെ കുറഞ്ഞത് 10 ജില്ലകളിലും പ്രത്യേക ടൗൺഷിപ്പുകൾ നിർമിക്കും. താഴ്വരയിലെ ക്ഷേത്രങ്ങളും പുനര്‍നിര്‍മിക്കും. കശ്‌മീരി പണ്ഡിറ്റ് പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ഏഴ് പേര്‍ അടങ്ങുന്ന പ്രതിനിധിസംഘത്തിനാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ ഉറപ്പു നല്‍കിയത്.
കശ്മീര്‍ പുനര്‍നിര്‍മാണം; പണ്ഡിറ്റുകള്‍ക്ക് മുന്‍ഗണനയെന്ന് അമിത് ഷാ - കശ്മീര്‍
ജമ്മുവിലെ കുറഞ്ഞത് 10 ജില്ലകളിലും പ്രത്യേക ടൗൺഷിപ്പുകൾ നിർമിക്കുമെന്ന് ഷാ പറഞ്ഞു. താഴ്വരയിലെ ക്ഷേത്രങ്ങളും പുനര്‍നിര്‍മിക്കും. ഏഴുപേര്‍ അടങ്ങുന്ന പ്രതിനിധിസംഘത്തിനാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ ഉറപ്പ് നല്‍കിയത്
കശ്മീര്‍ പുനര്‍നിര്‍മാണം; പണ്ഡിറ്റുകള്‍ക്ക് മുന്‍ഗണനയെന്ന് അമിത് ഷാ
1990കളില്‍ തീവ്രവാദികളുടെ ഭീഷണി ഭയന്ന് പുറത്ത് പോകേണ്ടിവന്ന പണ്ഡിറ്റുകള്‍ക്ക് തിരിച്ചുവരാനുള്ള അവസരം നല്‍കണം. സര്‍ക്കാര്‍ ജോലികള്‍ക്കായി പ്രായപരിധി പരിഗണിക്കുമ്പോള്‍ പ്രത്യേക വ്യവസ്ഥകല്‍ പരിഗണിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി. ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിയതിൽ പ്രതിനിധി അംഗങ്ങൾ സന്തോഷം പ്രകടിപ്പിച്ചു.