ഭോപ്പാൽ: മധ്യപ്രദേശിലെ പൃഥ്വിപൂരിൽ കുഴൽക്കിണറിൽ വീണ കുട്ടിക്കായി രക്ഷാപ്രവർത്തനം തുടരുന്നു. കഴിഞ്ഞ ദിവസം കുഴൽക്കിണറിൽ വീണ മൂന്നു വയസുകാരനായി സൈന്യവും സംസ്ഥാന ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കുട്ടിയെ പുറത്തെടുക്കാൻ സാധിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പങ്കുവെച്ചു.
മധ്യപ്രദേശിൽ കുഴൽക്കിണറിൽ അകപ്പെട്ട കുട്ടിക്കായി രക്ഷാപ്രവർത്തനം തുടരുന്നു - Bhopal borewell
മധ്യപ്രദേശിലെ നിവാരിയിലാണ് കഴിഞ്ഞ ദിവസം കുഴൽക്കിണർ അപകടം ഉണ്ടായത്.
1
അതേ സമയം, മധ്യപ്രദേശിലെ സേത്പുര ഗ്രാമത്തിൽ കുഴൽക്കിണർ അപകടത്തിൽപെട്ട പ്രഹ്ലാദ് എന്ന കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം സൈന്യവും ജില്ലാ അധികാരികളും തുടരുകയാണ്. പ്രഹ്ലാദിനെയും സുരക്ഷിതമായി പുറത്തെത്തിക്കുമെന്ന് ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.