ഭിവണ്ടിയിൽ രക്ഷാപ്രവർത്തനം നിർത്തി: 45 മരണം
മുംബൈ: ഭിവണ്ടിയിൽ കെട്ടിടം തകർന്ന സ്ഥലത്തെ രക്ഷാപ്രവർത്തനം നിർത്തിവച്ചതായി ദേശീയ ദുരന്ത നിവാരണ സേന. കഴിഞ്ഞ മൂന്ന് ദിവസമായി തുടർന്നുവന്ന രക്ഷാപ്രവർത്തനം ഇന്ന് രാവിലെ 11: 45നാണ് അവസാനിപ്പിച്ചത്. ഇതുവരെ 45 മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു. 25 പേരെ സേന രക്ഷപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭിവണ്ടിയിലെ മൂന്ന് നിലക്കെട്ടിടം തകർന്നു വീണത്. അപകടത്തിൽ രാഷ്‌ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു.