കേരളം

kerala

ETV Bharat / bharat

ഡല്‍ഹി വിമാനത്താവളത്തില്‍ രണ്ട് മണിക്കൂര്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തി വെക്കും - വിമാനസര്‍വീസുകള്‍

റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായാണ് ഈ മാസം 18, 20, 21, 22, 23, 24, 26 എന്നീ ദിവസങ്ങളില്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്

Republic Day  Delhi airport operations  no flight operations  Airports Authority of India  ഡല്‍ഹി വിമാനത്താവളം  വിമാനസര്‍വീസുകള്‍  റിപ്പബ്ലിക് ദിനാഘോഷം
ഡല്‍ഹി വിമാനത്താവളത്തില്‍ രണ്ട് മണിക്കൂര്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തി വെക്കും

By

Published : Jan 13, 2020, 12:29 PM IST

ന്യൂഡല്‍ഹി:ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ രണ്ട് മണിക്കൂര്‍ നിര്‍ത്തി വെക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ‌എ‌ഐ‌ഐ) അറിയിച്ചു. ഈ മാസം 18നും 20 മുതല്‍ 24നും 26നുമാണ് സര്‍വീസുകള്‍ നിര്‍ത്തി വെക്കുക. റിപ്പബ്ലിക് ദിനാഘോഷങ്ങളെ തുടര്‍ന്നാണ് നടപടി. രാവിലെ 10:35 നും ഉച്ചക്ക് 12:15 നും ഇടയിലുള്ള വിമാന സർവീസുകളാണ് നിര്‍ത്തിവെക്കുന്നത് . ഈ ദിവസങ്ങളിൽ ഡല്‍ഹിക്ക് മുകളിലുള്ള വ്യോമപാത അടക്കുന്നതിനാല്‍ എല്ലാ എയർലൈന്‍ സര്‍വീസുകളെയും ബാധിക്കാന്‍ സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details