മുംബൈ: പ്രശസ്ത ഗാനരചയിതാവ് റാഹത്ത് ഇന്തോരി കൊവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ അരബിന്ദോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില ഗുരുതരമായതിനാൽ സ്വകാര്യ ആശുപത്രിയിൽ നിന്ന് അരബിന്ദോയിലേക്ക് മാറ്റുകയായിരുന്നു.
ഗാനരചയിതാവ് റാഹത്ത് ഇന്തോരി കൊവിഡ് ബാധിച്ച് മരിച്ചു - റാഹത്ത് ഇന്തോരി
70 കാരനായ റാഹത്ത് ഇന്തോരി നിരവധി ബോളിവുഡ് ഗാനങ്ങൾക്ക് വരികൾ രചിച്ചിട്ടുണ്ട്. മുന്ന ഭായ് എംബിബിഎസ്, മർഡർ തുടങ്ങിയ സിനിമകൾക്കായി അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്
പ്രശസ്ത ഗാനരചയിതാവ് റാഹത്ത് ഇന്തോരി കൊവിഡ് ബാധിച്ച് മരിച്ചു
രോഗത്തിൻറെ പ്രാരംഭ ലക്ഷണങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവെക്കുകയും കഴിഞ്ഞ ദിവസം തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാധകർക്കായി വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. 70 കാരനായ റാഹത്ത് ഇന്തോരി നിരവധി ബോളിവുഡ് ഗാനങ്ങൾക്ക് വരികൾ രചിച്ചിട്ടുണ്ട്. മുന്ന ഭായ് എംബിബിഎസ്, മർഡർ തുടങ്ങിയ സിനിമകൾക്കായി അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.