മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡിനെ തുടർന്ന് അടച്ചിട്ട ആരാധനാലയങ്ങൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങൾ തുറക്കുന്നത്. വിവിധ മതങ്ങളുടെ എല്ലാ ആരാധനാലയങ്ങൾക്കും തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഷിർദിയിലെ സായിബാബ ക്ഷേത്രം, മുംബൈയിലെ മഹിം ദർഗ, പൂനെയിലെ ദഗ്‌ദുഷെത്ത് ഹൽവായ് ക്ഷേത്രം എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.
മഹാരാഷ്‌ട്രയിൽ ഇന്ന് മുതൽ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കും - Religious places across Maharashtra opens today
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കമെന്ന് സർക്കാർ- മാനേജ്‌മെന്‍റ് അധികൃതർ അറിയിച്ചു
അർദ്ധരാത്രിയോടെ ദർഗ ഷെരീഫ് തുറക്കുകയും മാനേജ്‌മെന്‍റ് ഉദ്യോഗസ്ഥർ പ്രവേശിക്കുകയും ചെയ്‌തിരുന്നു. വൃത്തിയാക്കിയ ശേഷം നമാസിനായി ദർഗ തുറന്ന് നൽകുമെന്ന് മഹിം ദർഗ ട്രസ്റ്റി സുഹൈൽ വൈ ഗാണ്ട്വാനി പറഞ്ഞു. സർക്കാർ-ദർഗ മാനേജ്മെന്‍റിന്‍റെ കൊവിഡ് നിയന്ത്രണത്തിനായി എടുക്കുന്ന തീരുമാനങ്ങളോട് സഹകരിക്കണമെന്നും താപനില പരിശോധനക്ക് ശേഷമായിരിക്കും ദർഗയിലേക്ക് പ്രവേശനം അനുവദിക്കുകയെന്നും സുഹൈൽ പറഞ്ഞു. ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.