കേരളം

kerala

By

Published : Aug 11, 2020, 5:46 PM IST

ETV Bharat / bharat

ലോകത്തെ മികച്ച 100 കമ്പനികളിൽ ഒന്നായി 'റിലയൻസ് ഇൻഡസ്ട്രീസ്'

ഫോർച്യൂൺ ചൊവ്വാഴ്ച പുറത്തിറക്കിയ പട്ടികയിൽ 96-ാം സ്ഥാനത്താണ് റിലയൻസ് ഇൻഡസ്ട്രീസ്.

1
1

ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലോകത്തെ മികച്ച 100 കമ്പനികളിൽ ഒന്നായി മാറി. ഫോർച്യൂൺ ചൊവ്വാഴ്ച പുറത്തിറക്കിയ പട്ടികയിൽ 96-ാം സ്ഥാനത്താണ് റിലയൻസ് ഇൻഡസ്ട്രീസ്. ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ ഉയർന്ന റാങ്ക് നേടിയ ആദ്യത്തെ ഇന്ത്യൻ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്.

2012 ലെ പട്ടികയിൽ 99-ാം സ്ഥാനം നേടിയ റിലയൻസ് 2016 ൽ 215-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) 151-ാം സ്ഥാനത്തെത്തിയപ്പോൾ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻ‌ജിസി) 190-ാം സ്ഥാനത്താണുള്ളത്. രാജ്യത്തെ മുൻനിര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 221-ാം സ്ഥാനത്തെത്തി. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) 309-ാം സ്ഥാനത്തും, ടാറ്റ മോട്ടോഴ്‌സ് 337-ാം സ്ഥാനത്തും, രാജേഷ് എക്‌സ്‌പോർട്ട്സ് 462-ാം സ്ഥാനത്തുമാണുള്ളത്. 2020 മാർച്ച് 31നോ അതിനുമുമ്പോ അവസാനിച്ച സാമ്പത്തിക വർഷങ്ങളിലെ മൊത്തം വരുമാനമനുസരിച്ചാണ് കമ്പനികളെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ഫോർച്യൂൺ അറിയിച്ചു.

റിലയൻസിന് 86.2 ബില്യൺ ഡോളർ വരുമാനമുണ്ട്. ഐ‌ഒ‌സിക്ക് 69.2 ബില്യൺ ഡോളറും, ഒ‌എൻ‌ജി‌സിക്ക് 57 ബില്യൺ യുഎസ് ഡോളറും, എസ്‌ബി‌ഐക്ക് 51 ബില്യൺ ഡോളറുമാണ് വരുമാനം. 524 ബില്യൺ യുഎസ് ഡോളർ വരുമാനമുള്ള വാൾമാർട്ട് ഒന്നാം സ്ഥാനത്താണ്. സിനോപെക് ഗ്രൂപ്പ് (407 ബില്യൺ ഡോളർ), സ്റ്റേറ്റ് ഗ്രിഡ് (384 ബില്യൺ ഡോളർ), ചൈന നാഷണൽ പെട്രോളിയം (379 ബില്യൺ ഡോളർ) എന്നീ ചൈനീസ് കമ്പനികളാണ് രണ്ടും, മൂന്നും, നാലും സ്ഥാനങ്ങളിൽ. റോയൽ ഡച്ച് ഷെൽ അഞ്ചാം സ്ഥാനത്തും സൗദിയിലെ അരാംകോ ആറാം സ്ഥാനത്തുമാണ്. വാൾമാർട്ട്, സിനോപെക്, ചൈന നാഷണൽ പെട്രോളിയം എന്നിവയുടെ സ്ഥാനങ്ങളിൽ മാറ്റമില്ല. സ്റ്റേറ്റ് ഗ്രിഡ് രണ്ട് സ്ഥാനങ്ങൾ മുകളിലേക്ക് കയറി.

ABOUT THE AUTHOR

...view details