കശ്‌മീരിലെ രാഷ്ട്രീയ നേതാക്കളുടെ മോചനം ഉടനില്ലെന്ന് ഗവര്‍ണറുടെ ഉപദേഷ്ടാവ്
അഞ്ഞൂറിലധികം രാഷ്ട്രീയ നേതാക്കളാണ് തടവിലുള്ളത്
ജമ്മു കശ്‌മീരിലെ രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ല
ശ്രീനഗർ: കശ്‌മീരിലെ നിലവിലുള്ള സ്ഥിതി വിശകലനം ചെയ്‌ത ശേഷം മാത്രമേ രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കുന്നതിനെക്കുറിച്ച് തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂവെന്ന് കശ്‌മീർ ഗവർണർ ഉപദേഷ്‌ടാവ് ഫാറൂഖ് ഖാൻ പറഞ്ഞു.
കശ്‌മീരിലെ മൊബൈൽ ഫോൺ സേവനങ്ങൾ ഉടൻ തന്നെ പുനസ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു. കേന്ദ്രം ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് മുതൽ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്‌ദുല്ല, മെഹബൂബ മുഫ്‌തി ഉൾപ്പെടെ അഞ്ഞൂറിൽപ്പരം പ്രധാന രാഷ്ട്രീയ നേതാക്കൾ തടവിലാണ്.