ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ഡോക്‌ടറെ പീഡിപ്പിച്ച് തീവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു സാധാരണ പൗരനെന്ന നിലയില്‍ സന്തോഷമുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. എന്നാല്‍ ഈ നടപടി നിയമത്തിന്‍റെ പാതയിലൂടെ നടക്കേണ്ടതായിരുന്നുവെന്നും രേഖ ശര്‍മ അഭിപ്രായപ്പെട്ടു.
പൊലീസ് നടപടിയില്‍ സന്തോഷം, നിയമം വഴി നടപ്പാകേണ്ടതായിരുന്നു: രേഖ ശര്‍മ - ഹൈദരാബാദ് പീഡനം വാര്‍ത്ത
പ്രതികള്‍ക്ക് കിട്ടേണ്ട ശിക്ഷാണ് നടപ്പാക്കിയതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ പ്രതികരിച്ചു.
പൊലീസ് നടപടിയില്‍ സന്തോഷം, നിയമം വഴി നടപ്പാകേണ്ടതായിരുന്നു: രേഖ ശര്‍മ
ഇന്ന് പുലര്‍ച്ചെയാണ് തെളിവെടുപ്പിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെ പൊലീസ് പ്രതികളെ വെടിവെച്ചത്. ലോറി ഡ്രൈവര്‍മാരായ മുഹമ്മദ് ആരിഫ്, ജോളു ശിവ, ക്ലീനന്‍മാരായ ജോളു നവീൻ, ചെന്ന കേശവുലു എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഇരുപത്തിയേഴിന് രാത്രി യുവതിയെ ട്രക്ക് ഡ്രൈവർമാരായ നാലുപേർ ചേർന്നാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചത്.
Last Updated : Dec 6, 2019, 11:04 AM IST