റിപ്പബ്ലിക് ദിന പരേഡ് റിഹേഴ്‌സല്‍; ഡല്‍ഹിയില്‍ ഗതാഗത കുരുക്കിന് സാധ്യത - പരിശീലന പരേഡ്
പരിശീലനത്തിന് മുന്നോടിയായി വിജയ് ചൗക്ക് മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ടെന്ന് പൊലീസ്
ന്യൂഡല്‍ഹി:റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി നടത്തുന്ന റിഹേഴ്‌സലിനോടനുബന്ധിച്ച് ഡല്‍ഹിയിലെ പ്രധാനപെട്ട റോഡുകള്‍ വ്യാഴാഴ്ച്ച അടച്ചിടും. ഇത് തലസ്ഥാന നഗരിയില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. രാവിലെ 9.50 ന് വിജയ് ചൗക്കില്‍ നിന്നും ആരംഭിക്കുന്ന പരിശീലന പരേഡ് രാജ്പാത്ത്, സി-ഹെക്സഗൺ, തിലക് മാർഗ്, ബഹാദൂർ ഷാ സഫർ മാർഗ്, നേതാജി സുഭാഷ് മാർഗ് വഴി ചെങ്കോട്ടയിലെത്തും. വിജയ് ചൗക്ക് മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുള്ളതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യാത്രക്കാർക്ക് മെട്രോ സർവീസുകൾ ലഭ്യമാകുമെങ്കിലും ഉദ്യോഗ് ഭവൻ, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നീ മെട്രോ സ്റ്റേഷനുകള്‍ അടച്ചിടും.