ന്യൂഡല്‍ഹി:ജിഎസ്‌ടിയില്‍ സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട നഷ്‌ടപരിഹാരം നല്‍കാന്‍ തയാറാകാത്ത മോദി സര്‍ക്കാരിന്‍റെ നടപടി സംസ്ഥാനങ്ങളോടുള്ള വഞ്ചനയാണെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കോണ്‍ഗ്രസ് അനുകൂല പാര്‍ട്ടി ഭരിക്കുന്ന പശ്ചിമ ബംഗാള്‍, മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറൻസ് യോഗത്തിലാണ് സോണിയ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ജെഇഇ, നീറ്റ് പരീക്ഷാ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
ജിഎസ്‌ടി നഷ്‌ടപരിഹാരം നല്‍കാത്തത് സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്‍റെ വഞ്ചനയെന്ന് സോണിയ ഗാന്ധി - സോണിയ ഗാന്ധി
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കോണ്‍ഗ്രസ് അനുകൂല പാര്‍ട്ടി ഭരിക്കുന്ന പശ്ചിമ ബംഗാള്‍, മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറൻസ് യോഗത്തിലാണ് സോണിയ ഗാന്ധിയുടെ പരാമര്‍ശം
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളുമായുമുള്ള ബന്ധത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അടുത്ത മൂന്ന് ആഴ്‌ചകള്‍ക്കുള്ളില്‍ പാര്‍ലമെന്‍റ് യോഗം ചേരും. സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങള്‍ നമ്മള്‍ ഒന്നിച്ച് നിന്ന് അവതരിപ്പിക്കണം. ജിഎസ്‌ടി വിഷയം തന്നെയാണ് നാം പ്രധാനമായും ഉയര്‍ത്തിക്കാട്ടേണ്ടതെന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. ജിഎസ്‌ടിയില്‍ കിട്ടേണ്ട നഷ്‌ടപരിഹാരം ലഭിക്കാത്തത് മൂലം ഭൂരിഭാഗം സംസ്ഥാനങ്ങളും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ആഗസ്‌റ്റ് 11 ന് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം നല്‍കാനാകില്ലെന്ന് ഫിനാൻസ് സെക്രട്ടറി പറഞ്ഞിരുന്നു. ഇത് സംസ്ഥാനങ്ങളോടുള്ള വഞ്ചനയാണെന്നും സോണിയ ഗാന്ധി ആരോപിച്ചു. സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാതെ പാരിസ്ഥിതിക ആഘാത പഠന കരട് പുറത്തിറക്കിയ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും സോണിയ ഗാന്ധി ആരോപിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇ.ഐടഎയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ടെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയും പുതിയ വിദ്യാഭ്യസ നയത്തിനെതിരെയും സോണിയ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു.