കേരളം

kerala

ETV Bharat / bharat

'കൊവിഡ് മരണനിരക്ക് കുറക്കുക'; ഡോക്‌ടർമാരുടെ പ്രതികരണം അറിയാം - ദേശീയ ഡോക്‌ടേഴ്‌സ് ദിനം

1991 ജൂലൈ ഒന്നിനാണ് ഇന്ത്യയിൽ ആദ്യമായി ഡോക്‌ടേഴ്‌സ് ദിനം ആഘോഷിച്ചത്. ഈ വർഷത്തെ ഡോക്‌ടേഴ്‌സ് ദിനത്തിന്‍റെ പ്രധാന പ്രമേയം 'കൊവിഡ് മരണനിരക്ക് കുറക്കുക' എന്നാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.

കൊവിഡ് മരണനിരക്ക് കുറക്കുക  കൊവിഡ് മരണനിരക്ക്  Reducing Covid Mortality  Covid Mortality in india  What Doctors Say  ഡോക്‌ടർമാർക്ക് പറയാനുള്ളത്  ദേശീയ ഡോക്‌ടേഴ്‌സ് ദിനം  Doctors’ Day
'കൊവിഡ് മരണനിരക്ക് കുറക്കുക'; ഡോക്‌ടർമാർക്ക് പറയാനുള്ളത്

By

Published : Jul 1, 2020, 2:11 PM IST

ഹൈദരാബാദ്: ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊവിഡ് എന്ന മഹാമാരി ലോകമെമ്പാടും പടർന്നുപിടിക്കുകയാണ്. ദേശീയ ഡോക്‌ടേഴ്‌സ് ദിനമായ ഇന്ന് കൊവിഡ് പ്രതിരോധത്തിന്‍റെ മുൻനിര പ്രവർത്തകരായ ഡോക്‌ടർമാരെ അഭിനന്ദിക്കുമ്പോഴും അവർ രാപകലില്ലാതെ ജോലി തുടരുന്നു. സ്വന്തം ജീവൻ പോലും അപകടത്തിലാവുന്ന അവസ്ഥയിൽ പോലും കൊവിഡ് ചികിത്സിയിൽ ഏർപ്പെട്ടിരിക്കുന്ന ഇവരോട് നാമെന്നും കടപ്പെട്ടിരിക്കുന്നു. എല്ലാ വർഷവും ജൂലൈ ഒന്ന് ദേശീയ ഡോക്‌ടേഴ്‌സ് ദിനമായി ആചരിക്കുന്നു. 1991 ജൂലൈ ഒന്നിനാണ് ഡോക്‌ടേഴ്‌സ് ദിനം ഇന്ത്യയിൽ ആദ്യമായി ആഘോഷിച്ചത്. ഈ വർഷത്തെ ഡോക്‌ടേഴ്‌സ് ദിനത്തിന്‍റെ പ്രധാന പ്രമേയം 'കൊവിഡ് മരണനിരക്ക് കുറക്കുക' എന്നാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.

'കൊവിഡ് മരണനിരക്ക് കുറക്കുക' എന്ന വിഷയത്തിൽ ഡോക്‌ടർമാരുടെ പ്രതികരണം എന്താണെന്നറിയാം.

ഇത്തരമൊരു പ്രമേയം ഇപ്പോഴും ഒരു സ്വപ്‌നമാണ്, എന്നാൽ കൊവിഡ് മരണനിരക്ക് കുറക്കുന്നതിനും, രാജ്യം മുഴുവനും രോഗമുക്തി നേടുമെന്നും പ്രതീക്ഷിക്കുന്നു. എല്ലാവരെയും ഒരുപോലെ പ്രതികൂലമായി ബാധിച്ച അവസ്ഥയാണിത്, നമ്മൾ മുന്നോട്ട് നീങ്ങണം. കേന്ദ്രസർക്കാരും ആരോഗ്യമന്ത്രാലയവും നൽകുന്ന എല്ലാ മാർഗനിദേശങ്ങളും നമ്മൾ പാലിക്കുന്നുണ്ട്. എന്നാൽ രാജ്യം ലോക്ക്‌ ഡൗൺ ഇളവുകൾ നൽകുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും ഗൈനക്കോളജിസ്റ്റായ ഡോ. മീട്ട പറഞ്ഞു.

വരുന്ന 15 ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം പരാമാവധി ഉയരാൻ സാധ്യതയുണ്ട്. മരണനിരക്കിനെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ നല്ലത് കൊവിഡ് വ്യാപനം തടയുന്നതിനെ കുറിച്ചാണ്. പൊതുജനങ്ങളെപ്പോലെ തന്നെ ഡോക്‌ടർമാരുടെ ജീവനെയും ഇത് ബാധിക്കുന്നു. എല്ലാ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴും ഡോക്‌ടർമാർക്ക് രോഗം ബാധിക്കുന്നു. ഇത് വലിയ ആശങ്ക തന്നെയാണെന്ന് ആൻഡ്രോളജിസ്റ്റ് ഡോ. രാഹുൽ റെഡ്ഡി പറഞ്ഞു.

കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണം കൂടുന്നത് നല്ലൊരു സൂചനയാണ്. രോഗവ്യാപനത്തെക്കുറിച്ച് നന്നായി പഠിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാലും ഡോക്‌ടർമാരുടെ അവസ്ഥ വെല്ലുവിളി ഉയർത്തുന്നതായി ജനറൽ ഫിസിഷ്യനായ ഡോ. രാജേഷ് വക്കല പറഞ്ഞു. രോഗികളുമായി അടുത്തിടപഴകുന്നവരാണ് ഡോക്‌ടർമാർ, സദാസമയവും സുരക്ഷാ ഉപകരണങ്ങൾ ധരിക്കണം. ഇതുമൂലം ഭക്ഷണം കഴിക്കാനോ, വെള്ളം കുടിക്കാനോ, ശുചിമുറിയിൽ പോകാനോ സാധിക്കാതെ വരുന്നു. രോഗികളെ സംരക്ഷിക്കേണ്ട ഡോക്‌ടർമാരുടെ പ്രതിരോധശേഷി ഇതുമൂലം നഷ്‌ടപ്പെടുകയാണ്. എന്നാൽ ഞങ്ങൾക്ക് ഈ വെല്ലുവിളി ഏറ്റെടുക്കാതെ വഴിയില്ല. പൊതുജനങ്ങൾ രോഗബാധ തടയുന്നതിനായി കൂടുതൽ മുൻകരുതലുകൾ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിനേക്കാൾ രോഗബാധ തടയുന്നതാണ് നല്ലത്. മരണസംഖ്യ കുറക്കുന്നതിനേക്കാൾ രോഗവ്യാപനം തടയുന്നതിന് പ്രാധാന്യം നൽകണമെന്നും നിയോനാറ്റോളജിസ്റ്റായ ഡോ. വിജയാനന്ദ് ജമാൽപുരി പറഞ്ഞു.

ABOUT THE AUTHOR

...view details