ന്യൂഡൽഹി:രാജ്യത്ത് കൊവിഡ്ഭേദമായവരുടെ എണ്ണം60 ശതമാനത്തോടടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് 2,15,125 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. ഇതുവരെ 3,34,821 രോഗികളെ സുഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,099 കൊവിഡ് രോഗികൾ സുഖം പ്രാപിച്ചു.
രാജ്യത്ത് കൊവിഡ് ഭേദമായവരുടെ എണ്ണം വര്‍ധിക്കുന്നു - കേന്ദ്ര ആരോഗ്യ മന്ത്രാലയം
രാജ്യത്ത് 2,15,125 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. ഇതുവരെ 3,34,821 രോഗികളെ സുഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,099 കൊവിഡ് രോഗികൾ സുഖം പ്രാപിച്ചു.
രാജ്യത്ത് കൊവിഡ് ഭേദമായവരുടെ എണ്ണം 60 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഇന്ത്യയിൽ ലാബുകളുടെ എണ്ണം വർധിച്ച് കൊണ്ടിരിക്കുകയാണ്. 1,049 ലാബുകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ 761എണ്ണം സർക്കാർ മേഖലയിലും 288 സ്വകാര്യ ലാബുകളുമാണ്. ജൂൺ 29 വരെ 86,08,654 സാമ്പിളുകൾ പരിശോധിച്ചു. 2,10,292 സാമ്പിളുകൾ തിങ്കളാഴ്ച പരീക്ഷിച്ചതായും ഐസിഎംആർ വ്യക്തമാക്കി.
Last Updated : Jul 1, 2020, 11:13 AM IST