ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാൾ കൂടുതലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചികിത്സയിലുള്ളവരേക്കാൾ 1,06,661 കൂടുതലാണ് രോഗമുക്തി നേടിയവർ. ചികിത്സയിൽ കഴിയുന്ന 3,09,712 പേരിൽ 13,832 പേർ കൂടി രോഗമുക്തി നേടി. കൊവിഡ് മുക്തി നേടുന്നവരുടെ നിരക്ക് 58.56 ശതമാനമാണ്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 5,28,859 ആണ്. 16,095 പേർക്ക് ജീവൻ നഷ്‌ടമായി.
രാജ്യത്ത് കൊവിഡ് മുക്തി നേടിയവർ ചികിത്സയിലുള്ളവരേക്കാൾ കൂടുതലെന്ന് ആരോഗ്യമന്ത്രാലയം - ചികിത്സയിലുള്ളവർ ഇന്ത്യ
ചികിത്സയിലുള്ളവരേക്കാൾ 1,06,661 കൂടുതലാണ് രോഗമുക്തി നേടിയവർ. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 5,28,859.
കൊവിഡ് പ്രതിരോധം, നിയന്ത്രണം, പരിപാലനം എന്നീ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും സംയുക്തമായി കേന്ദ്രസർക്കാരുമായി സഹകരിച്ച് നടത്തിയ പ്രീ-എംപ്റ്റീവ്, പ്രോ-ആക്റ്റീവ് നടപടികളുടെ ഫലമാണിതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് പരിശോധനകൾക്കായി 1,036 ഡയഗ്നോസ്റ്റിക് ലാബുകൾ ഇന്ത്യയിലുണ്ട്. സർക്കാർ മേഖലയിൽ 749 ലാബുകളും, സ്വകാര്യ മേഖലയിൽ 287 ലാബുകളുമാണ് ഉള്ളത്. ദിനംപ്രതി രണ്ട് ലക്ഷത്തിലധികം പരിശോധനകൾ നടത്തുന്നു. 2,31,095 പുതിയ പരിശോധനകൾ 24 മണിക്കൂറിനകം പൂർത്തിയായി. രാജ്യത്തുടനീളം ഇതുവരെ 82,27,802 പരിശോധനകൾ നടത്തി കഴിഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 1,055 കൊവിഡ് ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ 1,77,529 കിടക്കകളും, ഐസിയുകളിൽ 23,168 കിടക്കകളും, 78,060 ഓക്‌സിജൻ സൗകര്യമുള്ള കിടക്കകളും സജ്ജീകരിച്ചു. 2,400 കൊവിഡ് ആരോഗ്യകേന്ദ്രങ്ങളിൽ ഐസൊലേഷൻ വാർഡുകളിൽ 1,40,099 കിടക്കകളും, ഐസിയുകളിൽ 11,508 കിടക്കകളും, 51,371 ഓക്‌സിജൻ സൗകര്യമുള്ള കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. 8,34,128 കിടക്കകളുള്ള 9,519 കൊവിഡ് സുരക്ഷാ കേന്ദ്രങ്ങൾ ഇന്ത്യയിൽ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു. 187.43 ലക്ഷം എൻ95 മാസ്‌കുകളും, 116.99 ലക്ഷം പിപിഇ കിറ്റുകളും എല്ലാ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണപ്രദേശങ്ങൾക്കും, കേന്ദ്ര സ്ഥാപനങ്ങൾക്കും കേന്ദ്രം നൽകിയിട്ടുണ്ട്.