കേരളം

kerala

അരുണാചല്‍ പ്രദേശില്‍ 90 പേര്‍ക്ക് കൂടി കൊവിഡ്; ഉയര്‍ന്ന പ്രതിദിന നിരക്ക്

By

Published : Jul 20, 2020, 2:19 PM IST

സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 740 ആയി

അരുണാചല്‍ പ്രദേശില്‍ 90 പേര്‍ക്ക് കൂടി കൊവിഡ്;  ഉയര്‍ന്ന പ്രതിദിന നിരക്ക്  അരുണാചല്‍ പ്രദേശ്  Record 90 fresh COVID-19 cases take Arunachal's tally to 740  COVID-19  Arunachal  കൊവിഡ് 19
അരുണാചല്‍ പ്രദേശില്‍ 90 പേര്‍ക്ക് കൂടി കൊവിഡ്; ഉയര്‍ന്ന പ്രതിദിന നിരക്ക്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ 90 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനമുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 740 ആയി. ഇറ്റാനഗറില്‍ നിന്ന് 56 പേര്‍ക്കും, പാപും പരെ ജില്ലയില്‍ നിന്ന് 14 പേരും, ഉപ്പര്‍ സിയാങില്‍ നിന്ന് 7 പേരും നമെസെയില്‍ നിന്ന് 5 പേരും, കിഴക്കന്‍ സിയാങ്, പടിഞ്ഞാറന്‍ സിയാങ് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ലെപാര്‍ദ, ദിബാങ് ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനമായ ഇറ്റാനഗര്‍, നെഹര്‍ലാഗുണ്‍, നിര്‍ജുലി, ബന്ദേര്‍ദിവ എന്നീ മേഖലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്വാറന്‍റൈയിന്‍ കേന്ദ്രങ്ങളിലെ ഏഴ്‌ പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. പാപും പാരെ, ഉപ്പര്‍ സിയാങ്, നമസെയ്, ദിബാങ് താഴ്‌വര എന്നിവിടങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് കേസ് റിപ്പോര്‍ട്ട് ചെയ്‌തത്. ലെപാര്‍ഡ ജില്ലയില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചത്. ഞായാറാഴ്‌ച എട്ടു പേരാണ് രോഗവിമുക്തി നേടി ആശുപത്രി വിട്ടത്. ചാങ്‌ലങ്, നമസെയ്, കാമേങ് ജില്ലയിലെ ആളുകളാണ് രോഗവിമുക്തി നേടിയത്.

നിലവില്‍ അരുണാചലില്‍ 455 പേരാണ് ചികില്‍സയില്‍ തുടരുന്നത്. 282 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. മൂന്ന് പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. തലസ്ഥാനമായ ഇറ്റാനഗറിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 272 പേരാണ് ഇവിടെ ചികില്‍സയിലുള്ളത്. ചാങ്‌ലാങില്‍ നിന്ന് 33 പേരും, നമസെയില്‍ നിന്ന് 30 പേരും, കിഴക്കന്‍ സിയാങില്‍ നിന്ന് 24 പേരും പാപും പാരെയില്‍ നിന്ന് 22 പേരും, സുബാന്‍ ശ്രീ, ലോവര്‍ സിയാങ് എന്നിവിടങ്ങളില്‍ നിന്ന് 14 പേര്‍ വീതവുമാണ് നിലവില്‍ ചികില്‍സയിലുള്ളത്. സംസ്ഥാനത്ത് നിന്നും ഇതുവരെ 39,288 സാമ്പിളുകള്‍ പരിശോധിച്ചു. ജൂലയ് 1ന് ശേഷം സംസ്ഥാനത്ത് ദിവസേന കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരികയാണ്. 20 ദിവസത്തിനിടെ 549 കേസുകളാണ് അരുണാചലില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.

ABOUT THE AUTHOR

...view details