കേരളം

kerala

ETV Bharat / bharat

ഉത്തർ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിൽ 3,705 കൊവിഡ് രോഗികൾ - യുപി

57 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.

covid  Utter Pradesh  UP  Record covid cases and death  lucknow  corona update in UP  ഉത്തർ പ്രദേശ്  കൊവിഡ്  കൊറോണ വൈറസ്  യുപി  ലഖ്‌നൗ
ഉത്തർ പ്രദേശിൽ 24 മണിക്കൂറിൽ 3,705 കൊവിഡ് രോഗികൾ

By

Published : Jul 30, 2020, 4:54 PM IST

ലഖ്‌നൗ: സംസ്ഥാനത്ത് പുതുതായി 3,705 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടുതൽ കൊവിഡ് നിരക്കാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികൾ 81,000 കടന്നു. 24 മണിക്കൂറിൽ 57 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 1,587 ആയി. നിലവിൽ സംസ്ഥാനത്ത് 32,649 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇതുവരെ 22 ലക്ഷം കൊവിഡ് പരിശോധനകളാണ് നടത്തിയതെന്നും 46,803 പേർ രോഗമുക്തരായെന്നും മെഡിക്കൽ അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു. വീടിന് പുറത്തു പോകുന്നവർ ജാഗ്രത പുലർത്തണം. കൊവിഡ് പരിശോധനാ നിരക്ക് വർധിപ്പിക്കുകയാണെന്നും രോഗ ലക്ഷണങ്ങൾ കാണുന്നവർ പരിശോധനക്ക് വിധേയമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details