ചണ്ഡീഗഡ്:സംസ്ഥാനത്ത് പുതുതായി 1,514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികൾ 56,989 ആയി. 24 മണിക്കൂറിൽ 106 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 1,618 പേരാണ് മരിച്ചത്. നിലവിൽ 15,629 സജീവ കൊവിഡ് രോഗികളാണ് പഞ്ചാബിലുളളത്. സംസ്ഥാനത്ത് 39,742 പേർ കൊവിഡ് മുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പഞ്ചാബിൽ 24 മണിക്കൂറിൽ 106 കൊവിഡ് മരണം - punjab
സംസ്ഥാനത്ത് ഇതുവരെ 1,618 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
പഞ്ചാബിൽ 24 മണിക്കൂറിൽ 116 കൊവിഡ് മരണം
ലുധിയാനയിൽ 242 പേർക്കും ജലന്ദറിൽ 171 പേർക്കും ബാന്തിന്ദയിൽ 163 പേർക്കും പട്യാലയിൽ 160 പേർക്കും മൊഹാലിയിൽ 112 പേർക്കും അമൃത്‌സറിൽ 99 പേർക്കും ഫരീദ്കോട്ടിൽ 64 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 71 പേരാണ് ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിലാണെന്നും 440 പേർ ഓക്‌സിജൻ സഹായത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 11.02 ലക്ഷം കൊവിഡ് പരിശോധനയാണ് ഇതുവരെ നടത്തിയത്.