ബെംഗളൂരു: മികച്ച സുരക്ഷാ ക്രമീകരണങ്ങളുമായി യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി കെംമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം. പ്രതിരോധ നടപടികളായ സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികള്‍, തെര്‍മല്‍ സ്‌ക്രീനിങ്, സാനിറ്റൈസേഷന്‍, ഡിസിന്‍ഫക്‌ടന്‍റ് ടണലുകള്‍ തുടങ്ങിയ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തിയതായി ബെംഗളൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുമായുള്ള സമ്പര്‍ക്കം പരമാവധി കുറക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി കെംമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം - കൊവിഡ് 19
സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികള്‍, തെര്‍മല്‍ സ്‌ക്രീനിങ്, സാനിറ്റൈസേഷന്‍, ഡിസിന്‍ഫക്‌ടന്‍റ് ടണലുകള്‍ തുടങ്ങിയ ക്രമീകരണങ്ങള്‍ വിമാനത്താവളത്തില്‍ ഉറപ്പു വരുത്തിയിട്ടുണ്ട്
യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി കെംമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം
സെക്യൂരിറ്റി ചെക്ക് പോസ്റ്റുകളിലും സമാനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സൗകര്യങ്ങളും ഇലക്‌ട്രോണിക് അല്ലെങ്കില്‍ പ്രിന്‍റഡ് ബോര്‍ഡിങ് പാസുകളും യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സൗകര്യമുണ്ട്. ആരോഗ്യ സേതു ആപ്പ് യാത്രക്കാര്‍ നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാനിറ്റൈസറുകളും മാസ്‌കുകളും വിമാനത്താവളത്തില്‍ നിന്നും വിതരണം ചെയ്യുന്നതാണ്.