കേരളം

kerala

ETV Bharat / bharat

പി.എം.സി ബാങ്ക്: പണം പിൻവലിക്കൽ പരിധി 40,000 ആയി ഉയർത്തി - പിഎംസി ബാങ്കിൽ നിന്ന് പിൻവലിക്കൽ പരിധി ഉയർത്തി

നിക്ഷേപകരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിശോധിക്കാമെന്ന ധനമന്ത്രി നിർമ്മല സീതാരാമന്‍റെ ഉറപ്പിന് ശേഷമാണ് നീക്കം.

പിഎംസി ബാങ്കിൽ നിന്ന് പിൻവലിക്കൽ പരിധി 2500 ആയി ഉയർത്തി

By

Published : Oct 15, 2019, 4:37 AM IST

Updated : Oct 15, 2019, 7:46 AM IST

മുംബൈ: പി.എം.സി ബാങ്കിലെ പണം പിൻവലിക്കൽ പരിധി 25,000 രൂപയിൽ നിന്ന് 40,000 രൂപയായി ഉയർത്തി. നേരത്തേ പണം പിന്‍വലിക്കല്‍ പരിധി ആയിരത്തില്‍ നിന്ന് പതിനായിരമാക്കി ഉയർത്തിയിരുന്നു. ബാങ്ക് അഴിമതിയിൽ പ്രതിഷേധിച്ച ഇടപാടുകാരുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്ന് നിക്ഷേപകരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിശോധിക്കാമെന്ന ധനമന്ത്രി നിർമ്മല സീതാരാമന്‍റെ ഉറപ്പിന് ശേഷമാണ് നീക്കം.

പാപ്പരത്ത നടപടികള്‍ നേരിടുന്ന ഹൗസിംഗ് ഡെവലപ്‌മെന്‍റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് (എച്ച്‌ഡിഐഎല്‍) വന്‍തോതില്‍ വായ്പ നല്‍കാനായി റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പഞ്ചാബ്- മഹാരാഷ്ട്ര സഹകരണ ബാങ്ക് ലംഘിച്ചതോടെയാണ് പ്രശ്നമുണ്ടായത്. കേസിൽ എച്ച്‌.ഡി.ഐ.എല്ലിന്‍റെ രണ്ട് ഡയറക്ടർമാർ അറസ്റ്റിലായി. ബാങ്ക് മുൻ ചെയര്‍മാന്‍ വാര്യം സിംഗിന്‍റി അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് റിസര്‍വ് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Last Updated : Oct 15, 2019, 7:46 AM IST

ABOUT THE AUTHOR

...view details