കേരളം

kerala

ETV Bharat / bharat

റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാറിന് 57,000 കോടി രൂപ ലാഭവിഹിതം നല്‍കും - റിസര്‍വ്വ്ബാങ്ക്

57,000 കോടി രൂപയുടെ ലാഭവിഹിതമാണ് റിസര്‍വ്വ് ബാങ്ക് കേന്ദ്രസര്‍ക്കാറിന് അനുവദിച്ചത്.

Centre to receive Rs 57  128 cr from RBI as FY20 surplus  RBI  റിസര്‍വ്വ്ബാങ്ക്  57,000 കോടി രൂപ ലാഭവിഹിതം
റിസര്‍വ്വ്ബാങ്ക് കേന്ദ്രസര്‍ക്കാറിന് 57,000 കോടി രൂപ ലാഭവിഹിതം നല്‍കും

By

Published : Aug 14, 2020, 6:15 PM IST

മുംബൈ:രാജ്യത്ത് സാമ്പത്തിക മാന്ദ്യം പിടിമുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ അല്‍പം ആശ്വാസമേകി റിസര്‍വ് ബാങ്ക്. 57,000 കോടി രൂപയുടെ ലാഭവിഹിതമാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്. ഏപ്രില്‍ -ജൂണ്‍ കാലയളവില്‍ 6.62 ലക്ഷമായി ഉയര്‍ന്നിരുന്നു. കൊവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതി തകിടം മറിക്കുകയായിരുന്നു. ഈ കാലയളവില്‍ വരുമാനം കുത്തനെ ഇടിയുകയും ചെലവ് ഇരട്ടിയായി ഉയരുകയും ചെയ്തിരുന്നു. നികുതി വരുമാനത്തില്‍ ഉള്‍പ്പെടെ കുറവ് വന്നിരുന്നു. മാന്ദ്യം പിടിമുറുക്കിയതോടെ റിസര്‍വ് ബാങ്കില്‍നിന്നും മറ്റു പൊതുമേഖല സ്ഥാപനങ്ങളില്‍ 60,000 കോടി രൂപയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ലാഭവിഹിതമായി ആവശ്യപ്പെട്ടിരുന്നത്. എല്ലാ വര്‍ഷവും സര്‍ക്കാറിന്‍റെ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഒരു തുക ലാഭവിഹിതം നല്‍കിവരുന്നുണ്ട്. ഗവര്‍ണര്‍ ശക്തികാന്ത ദാസിന്‍റെ അധ്യക്ഷതയില്‍ റിസര്‍വ് ബാങ്ക് കേന്ദ്ര ബോര്‍ഡ് 584-ാം യോഗത്തില്‍ ആണ് തീരുമാനം. ബോര്‍ഡ് നിലവിലെ സാമ്പത്തിക സാഹചര്യം അവലോകനം ചെയ്തു, ആഗോളവും ആഭ്യന്തരവുമായ വെല്ലുവിളികള്‍, കൊവിഡ്-19 പകര്‍ച്ചവ്യാധിയിലൂടെ ഉണ്ടായ സാമ്പത്തിക ആഘാതം ലഘൂകരിക്കാന്‍ ആര്‍ബിഐ കൈക്കൊണ്ട സാമ്പത്തിക നിയന്ത്രണ നടപടികള്‍ യോഗം അവലോകനം ചെയ്തു.

ABOUT THE AUTHOR

...view details