കേരളം

kerala

ETV Bharat / bharat

ഹ്രസ്വകാല കാര്‍ഷിക വായ്‌പക്ക് സബ്‌സിഡിയുമായി ആര്‍ബിഐ - രണ്ട് ശതമാനം വരെ ഇളവ് ലഭിക്കും

2018-19, 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വായ്‌പ എടുക്കുന്ന ഉപഭോക്താക്കള്‍ക്കാണ് ഇതിന്‍റെ ഗുണം ലഭിക്കുക.

മത്സ്യ-മാംസ

By

Published : Aug 27, 2019, 4:57 PM IST

മുബൈ: മത്സ്യ-മാംസ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കുള്ള ഹ്രസ്വകാല വായ്‌പക്ക് രണ്ട് ശതമാനം സബ്‌സിഡിയുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കെവൈസി ക്രെഡിറ്റ് കാര്‍ഡുള്ള മത്സ്യ-മാംസ കൃഷിക്കാരെ ലക്ഷ്യം വച്ചാണ് പുതിയ തീരുമാനം. രണ്ട് ലക്ഷം വരെയുള്ള ലോണുകള്‍ക്കാണ് ആനുകൂല്യം ലഭ്യമാകുക. നിലവില്‍ ഏഴ് ശതമാനമാണ് ലോണിന് പലിശ. 2018-19, 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വായ്‌പ എടുക്കുന്ന ഉപഭോക്താക്കള്‍ക്കാണ് ഇതിന്‍റെ ഗുണം ലഭിക്കുക. വായ്‌പ വേഗത്തില്‍ അടച്ചു തീര്‍ക്കുന്ന കര്‍ഷര്‍ക്ക് മൂന്ന് ശതമാനം വരെ സബ്‌സിഡി ലഭിക്കും. 2018 മുതല്‍ 2020 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ സബ്‌സിഡി നാല് ശതമാനം വരെയാകാമെന്നും ആര്‍ബിഐ അറിയിച്ചു. നിലവില്‍ മത്സ്യ-മാംസ വ്യാപാരസംബന്ധമായ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ വായ്‌പ എടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് രണ്ട് ലക്ഷം വരെയായി വായ്‌പ തുക വര്‍ദ്ധിപ്പിക്കാനും കഴിയുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

ABOUT THE AUTHOR

...view details